Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘അത് നമ്മുടെ കുഞ്ഞല്ല...

‘അത് നമ്മുടെ കുഞ്ഞല്ല എന്നതുകൊണ്ട് കൊല്ലുന്ന ഇസ്രയേലിനെ പിന്തുണയ്ക്കുന്നവർ രൂപത്തിൽ മാത്രമേ മനുഷ്യനായിട്ടുള്ളു...’

text_fields
bookmark_border
‘അത് നമ്മുടെ കുഞ്ഞല്ല എന്നതുകൊണ്ട് കൊല്ലുന്ന ഇസ്രയേലിനെ പിന്തുണയ്ക്കുന്നവർ രൂപത്തിൽ മാത്രമേ മനുഷ്യനായിട്ടുള്ളു...’
cancel

കോഴിക്കോട്: ഇസ്രായേൽ ഭക്ഷണവിതരണം തടഞ്ഞതിനാൽ കുഞ്ഞുങ്ങളടക്കം പട്ടിണികിടന്ന് മരിക്കുന്ന ഗസ്സയെക്കുറിച്ച് നോവുന്ന കുറിപ്പുമായി എഴുത്തുകാരനും യാത്രികനുമായ സജി മാർകോസ്. പാലസ്തീനിൽ ഈ മാസം മാത്രം 20 കുഞ്ഞുങ്ങളെ ഇസ്രായേൽ പട്ടിണിക്കിട്ട് കൊന്നുവെന്നും ഇനിയും ഇസ്രായേലിനെ പിന്തുണയ്ക്കുന്നവർക്ക് മനുഷ്യത്തമില്ലെന്നും സയണിസ്റ്റുകൾ മനുഷ്യരുമല്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അത് നമ്മുടെ കുഞ്ഞല്ല എന്നതുകൊണ്ട് കൊല്ലുന്ന ഇസ്രയേലിനെ പിന്തുണയ്ക്കുന്നവർ രൂപത്തിൽ മാത്രമേ മനുഷ്യനായിട്ടുള്ളു.

യു.എന്നിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന ഫ്രാൻസിന്റെ ഇപ്പോഴത്തെ ഉദ്ദേശശുദ്ധിയിൽ സംശയമുണ്ടെന്നും പ്രസിഡന്റിന്റെ പ്രഖ്യാപനത്തെ ഒ മുഖം മിനുക്കലായി മാത്രമേ കാണുന്നുള്ളൂ എന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പ്:

പട്ടിണികൊണ്ട് മാത്രം ഗസ്സയിൽ ഈ മാസം കൊല്ലപ്പെട്ടത് 20 കുഞ്ഞുങ്ങളടക്കം 48 പേരാണ് എന്ന് Associated Press (AP) റിപ്പോർട്ട് ചെയ്യുന്നു. (ലിങ്ക് ഒന്നാം കമെന്റിൽ)

ഇതേമാസം ആഹാരത്തിനായി ക്യൂ നിന്ന 1,054 പാലസ്തീനികളെ IDF വെടിവച്ച് കൊന്നു എന്ന് UN Office of the High Commissioner for Human Rights (OHCHR) റിപ്പോർട്ട് ചെയ്യുന്നു. സ്വതന്ത്രമായ പത്രപ്രവർത്തനത്തിനു അനുവാദമില്ലാത്ത ഗസ്സയിലെ യാദാർത്ഥത കണക്കുകൾ ലഭ്യമല്ല.

2023 ഒക്ടോബർ മുതൽ ഇന്നുവരെ കൊല്ലപ്പെട്ട പാലസ്തീനികളുടെ ഉദ്ദേശം കണക്കുകൾ വച്ച് 57 ഇരട്ടി "ഒക്ടോബർ 7കൾ " ഇസ്രായേൽ ചെയ്തിരിക്കുന്നു. മറ്റു നാശനഷ്ടങ്ങൾക്ക് കണക്കില്ല.

International Humanitarian Law (IHL) പ്രകാരം the principle of proportionality അടിസ്ഥാന നിയമമാണ്. ഹമാസ് നടത്തിയ ആക്രമണത്തിന്റെ 57 ഇരട്ടി ഇസ്രായേൽ നടത്തിയത് disproportionate attack ആണെന്നും അതൊരു war crime under international law ആണെന് കരുതുന്നില്ലേ ?

അതോ ഇപ്പോഴും ഇനിയും ചുണ്ടങ്ങാ കൊടുത്തു വഴുതനങ്ങ വാങ്ങിയവർ എന്ന വാദത്തിൽ ഉറച്ച് നിൽക്കുന്നുണ്ടോ?

രണ്ടു ദിവസം മുൻപ് ഫ്രഞ്ച് President Emmanuel Macron പാലസ്തീനെ രാജ്യമായി അംഗീകരിക്കും എന്ന പ്രഖ്യാപിച്ചിരുന്നു. ഒരു ആധുനിക നേഷൻ സ്റ്റേറ്റിനെ ഡിഫൈൻ ചെയ്യണമെങ്കിൽ തർക്കത്തിലാണെങ്കിലും അതിനു ഒരു അതിർത്തി ഉണ്ടാകണം. ഇപ്പോൾ അതിർത്തി ഇല്ലാത്തെ പാലസ്തീൻ എങ്ങിനെ രാജ്യമാകും എന്നറിയില്ല- അധിനിവേശം തുടങ്ങിയതിനു ശേഷം ഫ്രാൻസ് എന്ന ചെറു രാജ്യം ഇസ്രായേലിനു കൊടുത്തത് ഒൻപത് മില്യൺ യൂറോയുടെ വെടിക്കോപ്പുകളാണ്. അതിൽ കൂടുതലും യന്ത്രതോക്കുകളായിരുന്നു. ഗാസയിലെ കുഞ്ഞുങ്ങളുടെ മേൽ വർഷിച്ച വെടിയുണ്ടകളിൽ പലതും ഫ്രാൻസിൽ നിന്ന് എത്തിയതായിരുന്നു.

ഇസ്രായേൽ - പാലസ്തീൻ പ്രശ്നത്തിന്റെ ഒന്നാമത്തെ ഉത്തരവാദി ബ്രിട്ടണ് ആയിരുന്നു എങ്കിൽ രണ്ടാമത്തെ ഉത്തരവാദി ഫ്രാൻസ് ആയിരുന്നു. ഏതാണ് 110 കൊല്ലത്തെ ചരിത്രമാണ് ഇത്. അതുകൊണ്ട് ഫ്രാൻസിന്റെ ഇപ്പോഴത്തെ ഉദ്ദേശശുദ്ധിയിൽ എനിക്ക് സംശയമുണ്ട്. പ്രസിഡന്റിന്റെ പ്രഖ്യാപനത്തെ ഒരു മുഖം മിനുക്കലായി മാത്രമേ കാണുന്നുള്ളൂ. എങ്കിലും ഈ നയവ്യതിയാനത്തെ പൂർണ്ണമായി തള്ളിക്കളയുന്നില്ല.

2000 വര്ഷം മുൻപുള്ള ചരിത്രം മുതൽ 2023 ഒക്ടോബർ ഏഴുവരെ ഉള്ള ചരിത്രം നിങ്ങൾ പറയൂ. തൽക്കാലം ഡിബേറ്റിനില്ല.
പക്ഷെ മലയാളിസയണിസ്റ്റുകളോട് ചില ചോദ്യങ്ങൾ:
പക്ഷെ, ഒരു ദിവസം ഒരു കുഞ്ഞ് എങ്കിലും പട്ടിണി കൊണ്ട് മരിക്കുന്നു എന്നത് നിസ്സാരമായി തോന്നുന്നുണ്ടോ?
ഇസ്രായേലിനോട് ഈ നരനായാട്ട് നിർത്തുവാൻ ആവശ്യപ്പെടാൻ തോന്നുന്നില്ലേ?

(വ്യക്തിപരമായ ഒരു കാര്യം പറയാം- താല്പര്യമില്ലാത്തവർ ബാക്കി വായിക്കണമെന്നില്ല. എന്നോട് പല ക്രിസ്ത്യൻ വിശ്വാസികളും - പ്രത്യേകിച്ച് ഇവാഞ്ചലിക്കൽ വിശ്വാസികൾ - എങ്ങിനെയാണ് എന്റെ ദൈവവിശ്വാസം പൊയ്പ്പോയത് എന്ന് ചോദിച്ചിട്ടുണ്ട്, ഉത്തരം പറഞ്ഞിട്ടില്ല. ഒരു നീണ്ടകാലം കൊണ്ട് സംഭവിച്ച ഒരു ട്രാൻസ്ഫോർമേഷൻ ആയിരുന്നു, കൺവിൻസിംഗ് ആയ ഒരു ബ്രെക്കിങ് പോയിന്റ് ഇല്ലായിരുന്നു, എന്നത് ഒരു കാരണമായിരുന്നു. എങ്കിലും എന്റെ ഓർമ്മയിലുള്ള ഒരു സംഭവം പറയാം. കെവിൻ കാർട്ടറുടെ പുലിറ്റ്‌സർ അവാർഡ് കിട്ടിയ കിട്ടിയ ചിത്രം ഓർക്കുന്നുണ്ടാവുമല്ലോ, UN സഹായ ക്യാമ്പിലേക്ക് ഇഴഞ്ഞു പോകുന്ന കുഞ്ഞിനെ ഭക്ഷിക്കാൻ ഒരു കഴുകൻ തക്കം നോക്കുന്ന ചിത്രം! . ഒരു സുവിശേഷകൻ ഈ ചിത്രം കാണിച്ച്, പ്രസംങ്ങിച്ചു, "ഇത്തരം ഒരു ലോകത്ത് നമ്മുടെ കുഞ്ഞുങ്ങളെ ദൈവം പരിപാലിക്കുന്നതിൽ സന്തോഷിക്കാം " എന്നതായിരുന്നു മെസേജ്. എനിക്ക് സന്തോഷിക്കാനായില്ല. അത് എഡ്വിൻ ആയിരുന്നില്ല, ആണെങ്കിൽ ആ കാഴ്ച കണ്ടാൽ ഒരു പക്ഷെ ഞാൻ നെഞ്ചുപൊട്ടി മരിച്ചു പോകുമായിരുന്നു, ആരുടെയോ ഒരു കുഞ്ഞ്. ഞാൻ അതിന്റെ അപ്പനല്ല- പക്ഷെ, ഞങ്ങളുടെ വിശ്വാസപ്രകാരം, ദൈവം അതിന്റെ അപ്പനാണ്. സർവ്വ സമ്പന്നതകളുടെയും ഉടയവൻ. സ്വർഗ്ഗത്തിൽ മാലാഖമാരുടെ പാട്ട് കേട്ട് സ്വസ്ഥമായി ഇരിക്കുന്നു.

നാളെ ഈ കുഞ്ഞു സ്വർഗ്ഗത്തിലെത്തി, എന്നെ എന്തുകൊണ്ട് രക്ഷിച്ചില്ല, ഒരിറ്റു വെള്ളം തന്നില്ല എന്ന ചോദിച്ചാൽ ദൈവം എന്ത് ഉത്തരം പറയും? ആദം പഴം തിന്നതുകൊണ്ട് ആണെന്ന് പറയുമോ? ചിലർ എന്റെ കൂട്ടാളിയായ ക്രിസ്തുവിനെ കൊന്നതുകൊണ്ടുള്ള ശിക്ഷ ആണെന്ന് പറയുമോ? ഇപ്പോൾ നിനക്ക് സ്വർഗ്ഗം തരാനായിരുന്നു എന്ന് പറയുമോ? ആ കുഞ്ഞിന്റെ അപ്പൻ ഞാൻ അടുത്ത് നിന്നിരുന്നു എങ്കിൽ , കഴുകന്റെ മുന്നിലിട്ടു മിണ്ടാതിരുന്ന ദൈവത്തിന്റെ ചെള്ളയ്ക്കിട്ട് ഒരൊറ്റ കുത്ത് വച്ച് കൊടുക്കും. പിന്നെ ഞാൻ ചർച്ചിൽ പോയിട്ടില്ല. ദൈവവിശ്വാസം അതിനും എത്രയോ മുൻപേ പോയിരുന്നു എന്നത് മറ്റൊരു സത്യം.)

പാലസ്തീനിൽ ഈ മാസം മാത്രം 20 കുഞ്ഞുങ്ങൾ പട്ടിണി കൊണ്ട് മാത്രം മരിച്ചു.ഇ സ്രായേൽ പട്ടിണിക്കിട്ട് കൊന്നു.
എന്ത് ന്യായം വേണമെങ്കിലും പറയാം. ഒന്നാം നൂറ്റാണ്ട് മുതൽ 2023 ഒക്ടോബർ വരെയുള്ള എന്ത് ചരിത്രവും പറയാം. ഏത് പ്രൊപ്പഗണ്ടയിലും വിശ്വസിക്കാം, ഏത് കണക്കുകൾ വേണമെങ്കിലും അവിശ്വസിക്കാം.
പക്ഷെ ഇസ്രെയേലിലെ ഇനിയും പിന്തുണയ്ക്കുന്നവർക്ക് മനുഷ്യത്തമില്ല, സയണിസ്റ്റുകൾ മനുഷ്യരുമല്ല.
അത് നമ്മുടെ കുഞ്ഞല്ല എന്നതുകൊണ്ട് കൊല്ലുന്ന ഇസ്രയേലിനെ പിന്തുണയ്ക്കുന്നവർ രൂപത്തിൽ മാത്രമേ മനുഷ്യനായിട്ടുള്ളു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gaza GenocideGaza Starvation
News Summary - Saji Markose FB post about Gaza starvation deaths
Next Story