Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശമ്പള പരിഷ്‍കരണ കമീഷൻ:...

ശമ്പള പരിഷ്‍കരണ കമീഷൻ: പരിഗണന വിഷയങ്ങൾ നിശ്ചയിച്ച്​ സർക്കാർ ഉത്തരവ്

text_fields
bookmark_border
ശമ്പള പരിഷ്‍കരണ കമീഷൻ: പരിഗണന  വിഷയങ്ങൾ നിശ്ചയിച്ച്​ സർക്കാർ ഉത്തരവ്
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള പ​രി​ഷ്ക​ര​ണം സം​ബ​ന്ധി​ച്ച്​ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കാ​ൻ നി​യോ​ഗി​ച്ച​ വി.​പി. ​ജോ​യി ക​മീ​ഷ​ന്​ പ​രി​ഗ​ണ​ന വി​ഷ​യ​ങ്ങ​ൾ (ടേം​സ്​ ഓ​ഫ്​ റ​ഫ​റ​സ​ൻ​സ്)​ നി​ശ്ച​യി​ച്ച്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം, അ​ല​വ​ൻ​സു​ക​ൾ, മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ൾ, സേ​വ​ന വ്യ​വ​സ്ഥ​ക​ൾ എ​ന്നി​വ​യു​ടെ ഘ​ട​ന പ​രി​ശോ​ധി​ക്കും. ഇ​തി​ൽ ല​ഭ്യ​മാ​യ സ്ഥാ​ന​ക്ക​യ​റ്റ സാ​ധ്യ​ത​ക​ളും മ​റ്റ് അ​ധി​ക ആ​നു​കൂ​ല്യ​ങ്ങ​ളും പ​രി​ഷ്ക​രി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച ശി​പാ​ർ​ശ​ക​ളാ​ണ്​ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ക​മീ​ഷ​ൻ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച് മൂ​ന്ന് മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം. പു​തി​യ ശ​മ്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ന് 2024 ജൂ​ലൈ ഒ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​മു​ണ്ടാ​യി​രി​ക്കും.

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ, പാ​ർ​ട്ട് ടൈം ​ക​ണ്ടി​ജ​ന്റ് ജീ​വ​ന​ക്കാ​ർ, കാ​ഷ്വ​ൽ സ്വീ​പ്പ​ർ​മാ​ർ, എ​യ്ഡ​ഡ് സ്കൂ​ൾ-​കോ​ള​ജ് അ​ധ്യാ​പ​ക​ർ, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​യും ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​ഷ്ക​ര​ണ​ത്തി​ന്റെ പ​രി​ധി​യി​ൽ വ​രും. എ​ന്നാ​ൽ, യു.​ജി.​സി/ എ.​ഐ.​സി.​ടി.​ഇ സ്കെ​യി​ൽ ല​ഭി​ക്കു​ന്ന​തു​വ​രെ​യും കേ​ന്ദ്ര ശ​മ്പ​ള സ്കെ​യി​ൽ നി​ല​വി​ലു​ള്ള മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധ്യാ​പ​ക​ർ, ജു​ഡീ​ഷ്യ​ൽ ഓ​ഫി​സ​ർ​മാ​ർ എ​ന്നി​വ​രെ​യും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ശ​മ്പ​ളം നി​ശ്ച​യി​ക്കാ​നു​ള്ള നി​യ​മ​ങ്ങ​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പ​രി​ശോ​ധി​ക്ക​ണം. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ​ക്കാ​യി ചെ​ല​വ​ഴി​ക്കു​ന്ന സ​മ​യ​വും പ​ണ​വും കു​റ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​വ ല​ളി​ത​മാ​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ നി​ർ​ദേ​ശി​ക്ക​ണം. ശ​മ്പ​ള​ഘ​ട​ന​ക്ക് പു​റ​മെ ​പ്ര​മോ​ഷ​ൻ സാ​ധ്യ​ത​ക​ൾ, മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്നി​വ​യും പ​രി​ശോ​ധി​ക്കും. ദീ​ർ​ഘ​കാ​ല​മാ​യി എ​ൻ​ട്രി കേ​ഡ​റി​ൽ തു​ട​രു​ന്ന ഗ​സ​റ്റ​ഡ്, നോ​ൺ-​ഗ​സ​റ്റ​ഡ് വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ട്ട ത​സ്തി​ക​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​യി ‘നോ​ൺ-​കേ​ഡ​ർ പ്രൊ​മോ​ഷ​ൻ’ സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്ക​ണം.

കേ​ന്ദ്ര സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ല​ഭി​ക്കു​ന്ന​തും സം​സ്ഥാ​ന ജീ​വ​ന​ക്കാ​ർ​ക്ക് ല​ഭ്യ​മ​ല്ലാ​ത്ത​തു​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ വ്യാ​പി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് പ​രി​ശോ​ധി​ക്കും. സ്ത്രീ ​ജീ​വ​ന​ക്കാ​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ലിം​ഗ​സ​മ​ത്വ​ത്തി​ല​ധി​ഷ്ഠി​ത​മാ​യ സേ​വ​ന വ്യ​വ​സ്ഥ​ക​ൾ നി​ർ​ദേ​ശി​ക്ക​ണം. സ​ർ​വി​സ് പെ​ൻ​ഷ​ൻ​കാ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ളി​ൽ എ​ന്തെ​ങ്കി​ലും മാ​റ്റം ആ​വ​ശ്യ​മു​ണ്ടോ എ​ന്ന്​ പ​രി​ശോ​ധി​ക്ക​ണം.

സി​വി​ൽ സ​ർ​വി​സി​ന്റെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ക, ജ​ന​സൗ​ഹൃ​ദ​മാ​ക്കു​ക, സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ​യും പ​രി​ഗ​ണ​നാ വി​ഷ​യ​ങ്ങ​ളാ​ണ്. ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കു​മ്പോ​ൾ സ​ർ​ക്കാ​രി​നു​ണ്ടാ​കു​ന്ന അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യും അ​ത് ക​ണ്ടെ​ത്താ​നു​ള്ള മാ​ർ​ഗ​ങ്ങ​ളും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്ക​ണം. ക​ഴി​ഞ്ഞ ശ​മ്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ശോ​ധി​ച്ച് പ​രി​ഹാ​ര​ങ്ങ​ൾ നി​ർ​ദേ​ശി​ക്ക​ണം.

മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി.​പി. ജോ​യ് അ​ധ്യ​ക്ഷ​നാ​യ ക​മീ​ഷ​നി​ൽ അ​ഡ്വ. എം. ​രാ​ജ​ഗോ​പാ​ല​ൻ നാ​യ​ർ, റി​ട്ട. ധ​ന​കാ​ര്യ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ശ്രീ​ല​ത സു​കു​മാ​ര​ൻ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​ണ്. ധ​ന​കാ​ര്യ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ശോ​ഭ വി.​ആ​ർ ക​മീ​ഷ​ൻ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salaryGovernmentreform commissionOrders
News Summary - Salary Reform Commission: Government order setting out the issues for consideration
Next Story