ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനം സമാപിച്ചു; ശാസ്ത്ര-സാങ്കേതിക ഗവേഷണങ്ങൾക്ക് ആഭ്യന്തര വരുമാനത്തിന്റെ രണ്ടു ശതമാനമെങ്കിലും നീക്കിവെക്കണമെന്നാവശ്യം
text_fieldsടി.കെ. മീരാഭായ്, പി.വി. ദിവാകരൻ
പാലക്കാട്: ശാസ്ത്ര-സാങ്കേതിക ഗവേഷണങ്ങൾക്കായി ആഭ്യന്തര വരുമാനത്തിന്റെ രണ്ടു ശതമാനമെങ്കിലും നീക്കിവെക്കണമെന്നും അന്ധവിശ്വാസ ചൂഷണ നിരോധന നിയമം നടപ്പാക്കണമെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഹെപ്പറ്റൈറ്റിസ് വാക്സിൻ ക്ഷാമം പരിഹരിക്കുക, കടൽമണൽ ഖനനം വിശദ പഠനത്തിനുശേഷമേ നടത്താവൂ, സമഗ്ര പേവിഷബാധ പ്രതിരോധപദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
ഭാരവാഹികളായി ടി.കെ. മീരാഭായ് (പ്രസി), പി.യു. മൈത്രി, ജി. സ്റ്റാലിൻ (വൈ. പ്രസി.), പി.വി. ദിവാകരൻ (ജന. സെക്ര), എസ്. യമുന, പി. അരവിന്ദാക്ഷൻ, അഡ്വ. വി.കെ. നന്ദനൻ (സെക്ര), കെ. വിനോദ് കുമാർ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
മാസിക എഡിറ്റർമാർ - ഡോ. അജയകുമാർ വർമ (ശാസ്ത്രഗതി), ഡോ. വി.കെ. ബ്രിജേഷ് (ശാസ്ത്രകേരളം), കെ.ആർ. അശോകൻ (യുറീക്ക), സി. റിസ്വാൻ (ലൂക്ക), അരുൺ രവി (സയൻസ് കേരള).വിഷയസമിതി കൺവീനർമാർ - ഡോ. എം.വി. ഗംഗാധരൻ, പി. സുരേഷ് ബാബു (പരിസരം), വി. മനോജ് കുമാർ (ആരോഗ്യം), ഇ. വിലാസിനി (ജെൻഡർ), പി.എ. തങ്കച്ചൻ (വികസനം), ബി. രമേഷ് (നവമാധ്യമം), എം. ദിവാകരൻ (യുവസമിതി), എസ്. ജയകുമാർ (കലാസംസ്കാരം), ജോജി കൂട്ടുമ്മേൽ (ബാലവേദി), പി. പ്രദോഷ് (പ്രസിദ്ധീകരണം), ലില്ലി കർത്ത (ഡോക്യുമെന്റേഷൻ).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.