തിരുവനന്തപുരം മൃഗശാല മാറ്റാനുള്ള നീക്കത്തിനെതിരെ ജനകീയ ക്യാമ്പയിൻ ആരംഭിക്കാൻ 'സേവ് ട്രിവാൻഡ്രം സൂ'
text_fieldsതിരുവനന്തപുരം: തലസ്ഥാന നഗരിയുടെ പൈതൃകമായ തിരുവനന്തപുരം വന്യജീവി ഉദ്യാനം (മൃഗശാല) നിലനിർത്തണമെന്ന ആവശ്യവുമായി 'സേവ് ട്രിവാൻഡ്രം സൂ' (Save Trivandrum Zoo) എന്ന പേരിൽ ജനകീയ ക്യാമ്പയിൻ ആരംഭിക്കുന്നു. മുൻ എം.എൽ.എ വി.കെ. പ്രശാന്ത് ക്യാമ്പയിൻ ആരംഭിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം മൃഗശാല തിരുവനന്തപുരം നഗരത്തിൽ നിന്ന് മാറ്റണമെന്ന നിർദേശവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്തുവന്നതാണ് ചർച്ചകൾക്ക് തുടക്കം. മാറ്റുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. ‘റീ ഇമാജിനിങ് കേരള’ പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കവെ, മൃഗശാല സ്ഥിതിചെയ്യുന്ന സ്ഥലം മാഡിസൺ സ്ക്വയർ പോലെയോ പ്രാഗിലെ സ്ക്വയർ പോലെയോ അതിമനോഹരമായ ഒരു പൊതു ഇടമാക്കി മാറ്റണമെന്ന ആശയം മുഖ്യമന്ത്രി മുന്നോട്ടുവെച്ചിരുന്നു. ഇതിനെതിരെയാണ് മൃഗശാല തലസ്ഥാനത്ത് തന്നെ നിലനിർത്തണമെന്ന ആവശ്യവുമായി ഇപ്പോൾ ക്യാമ്പയിൻ ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

