Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഴയിൽ സ്കൂൾ മതിൽ ഇടിഞ്ഞുവീണു
text_fieldsbookmark_border
കനത്ത മഴയിൽ പുതുക്കാട് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ മതിൽ ഇടിഞ്ഞുവീണപ്പോൾ
ആമ്പല്ലൂർ: കനത്ത മഴയിൽ തൃശൂർ പുതുക്കാട് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ മതിൽ ഇടിഞ്ഞുവീണു. മതിലിനോട് ചേർത്ത് നിർമിച്ചിരുന്ന ഷെഡ്ഡും തകർന്നു. സ്കൂളിൻ്റെ പ്രധാന കവാടത്തോട് ചേർന്നുള്ള മതിലാണ് റോഡിലേക്ക് മറിഞ്ഞത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം.
കല്ലൂര്‍ ആലേങ്ങാട് 9-ാം വാര്‍ഡില്‍ വീട്ടുമുറ്റത്തെ കിണറിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു. ആലേങ്ങാട് ചിന്നങ്ങത്ത് രാജുവിന്റെ വീട്ടുമുറ്റത്തെ കിണറിന്റെ ഒരു വശം ചൊവ്വാഴ്ച രാത്രിയുണ്ടായ കനത്തമഴയെ തുടര്‍ന്ന് ഇടിയുകയായിരുന്നു.
ജില്ലയിൽ കനത്ത മഴ തുടരുകയാണ്. ചാലക്കുടി, ഇരിങ്ങാലക്കുട മേഖലയിൽ രാവിലെ മിന്നൽ ചുഴലിയിൽ കനത്ത നാശമുണ്ടായി. ആമ്പല്ലൂർ മേഖലയിൽ ഭൂമിയിൽ നേരിയ പ്രകമ്പനമുണ്ടായി.
Next Story

