ശാസ്ത്രകിരീടം കോഴിക്കോടിന്
text_fieldsകുന്നംകുളം: 53ാമത് സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ ക ോഴിക്കോട് ജില്ല ഓവറോൾ കിരീടം ചൂടി.1374 പോയേൻറാടെ 20 ഒന്നാം റാങ്ക് സ്വന്തമാക്കിയാണ് കോഴ ിക്കോട് ചാമ്പ്യന്മാരായത്. കഴിഞ്ഞ തവണ ചാമ്പ്യന്മാരായിരുന്ന പാലക്കാട് ജില്ലക്ക് 1374 പോ യൻറുണ്ടെങ്കിലും 19 ഒന്നാം റാേങ്ക ഉണ്ടായിരുന്നുള്ളൂ. 1366 പോയേൻറാടെ കണ്ണൂർ മൂന്നാമതായി. p>
മികച്ച സ്കൂളിനുള്ള ഓവറോൾ ചാമ്പ്യൻഷിപ് 141 പോയേൻറാടെ പാലക്കാട് ആലത്തൂർ ബി.എസ്. എസ് ഗുരുകുലം എച്ച്.എസ്.എസ് നേടി. വയനാട് ദ്വാരക എസ്.എച്ച്.എച്ച്.എസ്.എസ് സ്കൂൾ (132 പോയ ൻറ്) രണ്ടാം സ്ഥാനവും കോഴിക്കോട് മേമുണ്ട സ്കൂൾ (118 പോയൻറ്) മൂന്നാം സ്ഥാനവും നേടി. ശാസ്ത്രമേള വിഭാഗത്തിൽ കണ്ണൂർ, കോഴിക്കോട്, കൊല്ലം ജില്ലകളാണ് ആദ്യ മൂന്നുസ്ഥാനക്കാർ. ഈ വിഭാഗത്തിൽ മികച്ച സ്കൂൾ ബി.വി.എച്ച്.എസ്.എസ് താമരക്കുളമാണ്.
കണ്ണൂർ മൊകേരി രാജീവ് ഗാന്ധി എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും വയനാട് ദ്വാരക എസ്.എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി. ഗണിതമേളയിൽ കോഴിക്കോട് മികച്ച ജില്ലയായി. മലപ്പുറം രണ്ടാം സ്ഥാനവും കണ്ണൂർ മൂന്നാം സ്ഥാനവും നേടി. ഈ വിഭാഗത്തിൽ ടി.ആർ.കെ.എച്ച്.എസ്.എസ് വാണിയംകുളം മികച്ച സ്കൂളായി. പ്രൊവിഡൻസ് ഗേൾസ് എച്ച്.എസ്.എസ് കോഴിക്കോട്, ജി.എച്ച്.എസ്.എസ് കോന്നി എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
സാമൂഹ്യ ശാസ്ത്രമേളയിൽ കണ്ണൂർ, പാലക്കാട്, മലപ്പുറം എന്നിവ ആദ്യ മൂന്നുസ്ഥാനക്കാരായി. മികച്ച സ്കൂൾ വെട്ടത്തൂർ ജി. എച്ച്. എസ്. എസ്. മൂവാറ്റുപുഴ സെൻറ് അഗസ്റ്റിൻറ് ഗേൾസ് എച്ച്.എസ്.എസ്, തിരുവനന്തപുരം ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്, സിൽവർ ഹിൽസ് എച്ച്.എസ്.എസ് കോഴിക്കോട് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
പ്രവൃത്തിപരിചയമേളയിലും കോഴിക്കോട്; െഎ.ടി മേളയിൽ എറണാകുളം
കുന്നംകുളം: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിെൻറ ഭാഗമായി നടന്ന പ്രവൃത്തി പരിചയമേളയിൽ കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകൾ ആദ്യ മൂന്നുസ്ഥാനം നേടി. മികച്ച സ്കൂൾ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസ് ആലത്തൂർ. തൃശൂർ പനങ്ങാട് എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും വയനാട് ദ്വാരക എസ്.എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി. ഐ.ടി മേളയിൽ എറണാകുളം ഒന്നും പാലക്കാട് രണ്ടും സ്ഥാനം നേടി. മലപ്പുറമാണ് മൂന്നാം സ്ഥാനത്ത്. സെൻറ് തോമസ് എച്ച്.എസ് നടവയൽ ആണ് മികച്ച സ്കൂൾ. രണ്ടാം സ്ഥാനം പി.കെ.എം.എം.എച്ച്.എസ്.എസ്, എടരിക്കോട്, മലപ്പുറം, മൂന്നാം സ്ഥാനം എം.ഡി.എസ്.എച്ച്.എസ്.എസ് കോട്ടയം.
സ്പെഷൽ സ്കൂൾ വിഭാഗത്തിൽ കേൾവി വൈകല്യമുള്ളരുടെ വിഭാഗത്തിൽ എറണാകുളം സെൻറ് ക്ലയർ ഓറൽ ഡെഫ് സ്കൂൾ ഒന്നാം സ്ഥാനം നേടി. കോഴിക്കോട് എരഞ്ഞിപ്പാലം കെ.എസ്.എച്ച്.എസ് രണ്ടാം സ്ഥാനവും തൃശൂർ ഒല്ലൂർ ആശാഭവൻ ഡെഫ് എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി. കാഴ്ച വൈകല്യമുള്ളവരുടെ വിഭാഗത്തിൽ കോട്ടയം കാഞ്ഞിരപ്പിള്ളി അസീസി ബ്ലൈൻഡ് സ്കൂൾ ഒന്നാം സ്ഥാനം നേടി. ആലുവ ബ്ലൈൻഡ് സ്കൂൾ, പാലക്കാട് കോട്ടപ്പുറം എച്ച്.കെ.സി.എം.എം ബ്ലൈൻഡ് സ്കൂൾ എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി.
സമാപന സമ്മേളനം കുന്നംകുളം നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ല പ്രസിഡൻറ് കെ.കെ. സതീശൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മഞ്ജുള അരുണൻ സമ്മാനം വിതരണം ചെയ്തു. എ.ഡി.പി.ഐ സി.എ. സന്തോഷ് ശാസ്ത്രോത്സവ രേഖ പ്രകാശനം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.