വ്യാപാരസ്ഥാപനങ്ങളിൽ ഇരിപ്പിടാവകാശം: ബിൽ പാസാക്കി
text_fieldsതിരുവനന്തപുരം: തുണിക്കടകളിലടക്കം വ്യാപാരസ്ഥാപനങ്ങളിലെ സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ഇരിപ്പിടാവകാശം ഉറപ്പുവരുത്തുന്ന കേരള കടകളും വാണിജ്യസ്ഥാപനങ്ങളും (ഭേദഗതി) ബിൽ നിയമസഭ പാസാക്കി. വ്യാപാരസ്ഥാപനങ്ങളിലെ സ്ത്രീകള്‍ അടക്കമുള്ള ജീവനക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് മന്ത്രി ടി.പി. രാമകൃഷ്ണൻ അവതരിപ്പിച്ച ബില്ലിലൂടെ നിയമമായി മാറിയത്.
വൈകീട്ട് ഏഴുമുതല്‍ പുലര്‍ച്ച ആറുവരെ സ്ത്രീകളെ ജോലി ചെയ്യിക്കരുതെന്ന വ്യവസ്ഥയില്‍ മാറ്റംവരുത്തി. രാത്രി ഒമ്പതുവരെ സ്ത്രീ ജീവനക്കാരെ ജോലിക്ക് നിയോഗിക്കാം. രാത്രി ഒമ്പതിനുശേഷം രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് ജീവനക്കാർ അടങ്ങുന്ന ഗ്രൂപ്പായി മാത്രമേ ജോലിക്ക് നിയോഗിക്കാവൂ എന്നും വ്യവസ്ഥയുണ്ട്. ആഴ്ചയില്‍ ഒരു ദിവസം കടകള്‍ അടച്ചിടണമെന്ന വ്യവസ്ഥ ഒഴിവാക്കി പകരം ആഴ്ചയില്‍ ഒരുദിവസം ജീവനക്കാർക്ക് അവധി നല്‍കണം.
നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന തൊഴിലുടമകള്‍ക്കുള്ള പിഴ ഓരോ വകുപ്പിനും 5000 രൂപയില്‍നിന്ന് ഒരു ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ചുമത്തുന്ന പിഴ പതിനായിരം രൂപയില്‍നിന്ന് രണ്ടു ലക്ഷമായി ഉയര്‍ത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.