Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എല്ലാ വാർഡുകളിലും ‘തൂഫാൻ ഗ്രാമസഭ’; ഓപറേഷൻ തൂഫാൻ രണ്ടാം ഘട്ടത്തിന് തുടക്കം

text_fields
bookmark_border
ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ പൊതുസമൂഹം ഒന്നിക്കണം -മന്ത്രി ചെന്നിത്തല
എല്ലാ വാർഡുകളിലും ‘തൂഫാൻ ഗ്രാമസഭ’; ഓപറേഷൻ തൂഫാൻ രണ്ടാം ഘട്ടത്തിന് തുടക്കം
cancel
camera_alt

വേ​ങ്ങ​രയിൽ ന​ട​ന്ന തൂ​ഫാ​ൻ 2.0 സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് എ​ത്തി​യ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല, മന്ത്രിമാരായ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, കെ.​എം. ഷാ​ജി, , എം.​എ​ൽ.​എ​മാ​രാ​യ കു​റു​ക്കോ​ളി മൊ​യ്തീ​ൻ, ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എന്നിവർക്കൊപ്പം

വേങ്ങര (മലപ്പുറം): ലഹരി മാഫിയയെ സമൂഹത്തിൽനിന്ന് പൂർണമായി അകറ്റിനിർത്താൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ലഹരിവിരുദ്ധ കാമ്പയിനായ ഓപറേഷൻ തൂഫാന്റെ രണ്ടാം ഘട്ടമായ തൂഫാന്‍ ജനജാഗ്രത സമിതിയുടെ (തൂഫാൻ- തദ്ദേശം) സംസ്ഥാനതല ഉദ്ഘാടനം വേങ്ങര മലബാർ ആർട്സ് ആൻഡ് സയൻസ് കോളജിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ സ്ത്രീകൾ ഒറ്റക്കെട്ടായി തൂഫാനോടൊപ്പം അണിനിരന്നതാണ് ഒന്നാം ഘട്ടത്തിന്റെ വിജയത്തിന് പിന്നിലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഓപറേഷൻ തൂഫാൻ ആരംഭിച്ച ശേഷം സംസ്ഥാനത്ത് ലഹരി ഉപയോഗത്തിൽ 20 മുതൽ 30 ശതമാനം വരെ കുറവുണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോയമ്പത്തൂരിൽ നിന്ന് 13 കിലോ എം.ഡി.എം.എ പിടികൂടിയ മലപ്പുറം പൊലീസിന്റെ മികവിനെ മന്ത്രി അഭിനന്ദിച്ചു.

തദ്ദേശ സ്ഥാപന തലത്തിൽ ജനകീയ ഇടപെടൽ ശക്തമാക്കുന്നതാണ് തൂഫാൻ രണ്ടാം ഘട്ടം. എക്‌സൈസ് വകുപ്പിന്റെ നൂറുദിന കർമപദ്ധതിയും ആഭ്യന്തര വകുപ്പിന്റെ ഓപറേഷൻ തൂഫാൻ 2.0ഉം സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ലഹരി തടയാൻ പ്രാരംഭ ഘട്ടത്തിൽ തന്നെ ഇടപെടുക, ലഹരിക്ക് അടിമപ്പെട്ടവർക്ക് ചികിത്സയും കൗൺസലിങ്ങും പുനരധിവാസവും ഉറപ്പാക്കുക എന്നിവയാണ് രണ്ടാം ഘട്ടത്തിലെ പ്രധാന ലക്ഷ്യങ്ങൾ. ഇതിനായി എല്ലാ വാർഡുകളിലും ‘തൂഫാൻ ഗ്രാമസഭകൾ’ വിളിച്ചുചേർക്കുകയും തണ്ടർ വളണ്ടിയർമാരെയും തൂഫാൻ വാരിയേഴ്സിനെയും കണ്ടെത്തുകയും ചെയ്യും.

ചടങ്ങിൽ പങ്കെടുത്ത എല്ലാവരെയും മന്ത്രി തൂഫാൻ വാരിയേഴ്സായി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്ക് മന്ത്രി തൂഫാൻ ബാഡ്ജ് അണിയിച്ചു. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ്. അയ്യര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തദ്ദേശ സ്വയംഭരണ മന്ത്രി കെ.എം. ഷാജി, പി.വി. അബ്ദുല്‍വഹാബ് എം.പി, എം.എല്‍.എമാരായ പ്രഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, മഞ്ഞളാംകുഴി അലി, കുറുക്കോളി മൊയ്തീന്‍, വി.എസ്. ജോയി, പി.കെ. നവാസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി, എ.ഡി.ജി.പിമാരായ ദിനേശ് കശ്യപ് (ഇന്റലിജന്‍സ്), പി. വിജയന്‍ (ക്രമസമാധാനം), നോര്‍ത്ത് സോണ്‍ ഐ.ജിയും ഓപറേഷന്‍ തൂഫാന്‍ നോഡല്‍ ഓഫിസറുമായ പുട്ട വിമലാദിത്യ, ജില്ല കലക്ടർ വിനയ് ഗോയല്‍, തൃശൂര്‍ റേഞ്ച് ഡി.ഐ.ജി ടി. നാരായണന്‍, ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - second phase of anti-drug campaign Operation Toofan
Next Story