സുമനസ്സുകളുടെ സഹായം തേടുന്നു
text_fieldsഫാത്തിമത്തുൽ ആലിയ
മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് പഞ്ചായത്തിലെ നായനാർ റോഡിൽ ഫർദീൻ മഹലിൽ മൻസീർ-ഫസ്ന ദമ്പതികളുടെ മകൾ ഫാത്തിമത്തുൽ ആലിയാക്ക് അപൂർവ ജനിതക രോഗം. ഓടിക്കളിച്ച മൂന്ന് വയസ്സുകാരി ഇപ്പോൾ നടക്കുമ്പോൾ ഇടറിവീഴുന്ന അവസ്ഥയിലാണ്. അടിയന്തര ചികിത്സ നൽകിയില്ലെങ്കിൽ അപകടകരമായ അവസ്ഥയിലേക്ക് പോകുമെന്ന് ഡോക്ടർമാർ പറയുന്നു.
ചികിത്സക്കായി ഏകദേശം 50 ലക്ഷം രൂപ വേണ്ടിവരും. കുടുംബത്തെ സഹായിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് ടി. സജിത ചെയർമാനും വാർഡ് മെംബർ അഫ്സർ കൺവീനറും സുജിത് ട്രഷററുമായി കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. എല്ലാ സുമനസ്സുകളോടും അഭ്യർഥിക്കുകയാണ്. അക്കൗണ്ട്: FATHIMATHUL AALIYA CHIKILSA SAHAYA SAMITHI Account number : 40502101050747. IFSC CODE : KLGB0040502. Kerala gramin bank. Edakkad branch. 1.Gpay number: 9037251877, 2. Gpay number: 8089491652. സജിത. ടി - 9447082612 (ചെയർപേഴ്സൻ), അഫ്സർ-9961505777 (കൺവീനർ), ഇബ്രാഹിം-8714316907 (കമ്മിറ്റി അംഗം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

