പ്രത്യേക സംവരണം: ഉപവിഭാഗങ്ങൾക്ക് അർഹതയില്ലെന്ന് ഹൈകോടതി
text_fieldsകൊച്ചി: ന്യൂനപക്ഷ സംവരണം സമുദായത്തിലെ ഉപവിഭാഗങ്ങൾക്ക് അനുവദിക്കാനാവില്ലെന്ന് ഹൈകോടതി. മെഡിക്കൽ കോളജുകളടക്കം സ്വാശ്രയ പ്രഫഷനൽ കോളജുകളിൽ സർക്കാർ തീരുമാനിച്ച ന്യൂനപക്ഷ സംവരണ മാനദണ്ഡം ശരിവെച്ചാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്. മുസ്ലിം ന്യൂനപക്ഷ പദവിയുള്ള മെഡിക്കൽ കോളജുകളിൽ മുസ്ലിം ഉപവിഭാഗം തിരിച്ചുള്ള സംവരണ ആനുകൂല്യം അനുവദിക്കാത്തതും സംവരണം നൽകാൻ മതമേലധികാരികളുടെ സർട്ടിഫിക്കറ്റ് പരിഗണിക്കാത്തതും ചോദ്യംചെയ്യുന്ന ഹരജി തീർപ്പാക്കിയാണ് ഉത്തരവ്.
പൊതുമുസ്ലിം വിഭാഗത്തിനുള്ള 10 സീറ്റിന് പുറമെ ഒാരോ ഉപവിഭാഗത്തിനുള്ള സംവരണംകൂടി ചേർത്ത് 70 സീറ്റ് മുസ്ലിം സംവരണമാണെന്നും സുന്നി ഷാഫി, സുന്നി ഹനഫി, ജമാഅത്തെ ഇസ്ലാമി, മുജാഹിദ് തുടങ്ങിയ ഉപവിഭാഗങ്ങൾക്ക് പ്രത്യേകം സംവരണം രേഖപ്പെടുത്തിയാണ് കോളജിെൻറ പ്രോസ്പെക്ടസെങ്കിലും ഇതുപ്രകാരമുള്ള ഉപവിഭാഗം സംവരണം ലഭിക്കുന്നില്ലെന്നും കാണിച്ച് െകാല്ലത്തെ ട്രാവൻകൂർ മെഡിക്കൽ കോളജ്, സേഫ് മെഡിക്കൽ ട്രസ്റ്റ് മാനേജ്മെൻറുകളും ചില വിദ്യാർഥികളുമാണ് കോടതിയെ സമീപിച്ചത്.
ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന നിയമപ്രകാരം കേന്ദ്രസർക്കാർ വിജ്ഞാപനത്തിലൂടെ ന്യൂനപക്ഷപദവി അംഗീകരിച്ച സമുദായങ്ങൾക്ക് മാത്രമേ സംവരണം നൽകാൻ കഴിയൂവെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു. വിജ്ഞാപനപ്രകാരം മുസ്ലിം സമുദായമാണ് ന്യൂനപക്ഷം. ഉപവിഭാഗങ്ങൾ ഉണ്ടാകാമെങ്കിലും ഭരണഘടനയുടെ അനുച്ഛേദം 30 പ്രകാരമുള്ള സംവരാണാനുകൂല്യത്തിന് മുസ്ലിം സമുദായത്തിനാണ് അർഹത.
അതിനാൽ, സംവരണകാര്യത്തിൽ ന്യൂനപക്ഷപദവിയുടെ സംരക്ഷണത്തിന് ഉപവിഭാഗങ്ങളെ അംഗീകരിക്കാനാവില്ല. സമുദായത്തിലെ മൊത്തം അംഗങ്ങളെ ബാധിക്കുന്നവിധം ഏതെങ്കിലും വിഭാഗത്തിന് പ്രത്യേക സംവരണം അനുവദിക്കാനാവില്ല. ഇത്തരമൊരു തരംതിരിവ് നിയമപ്രകാരം ഉദ്ദേശിച്ചിട്ടുമില്ല, അനുവദനീയവുമല്ല. -കോടതി ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.