മുതിർന്ന കോൺഗ്രസ് നേതാവ് പത്മനാഭൻ ഏറാടി അന്തരിച്ചു
text_fieldsകൊടുവള്ളി: മുതിർന്ന കോൺഗ്രസ് നേതാവും കോഴിക്കോട് ഡി.സി.സി അംഗവുമായിരുന്ന മടവൂർ പൈമ്പാലശ്ശേരി കിളിയനാട് വീട്ടിൽ പത്മനാഭൻ ഏറാടി (90) നിര്യാതനായി. നരിക്കുനി എ.യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനായിരുന്നു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറായും രണ്ടു തവണ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചു.
കൊടുവള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്, മടവൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്, കെ.എ.പി.ടി.യു യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം, കെ.എസ്.എസ്.പി.യു ജില്ല പ്രസിഡൻറ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
പിതാവ്: പരേതനായ നാരായണൻ നായർ. മാതാവ്: പരേതയായ കല്യാണി അമ്മ. ഭാര്യ: ദാക്ഷായണി അമ്മ. മക്കൾ: വിജയരാജൻ (ബിൽഡിങ് കൺസ്ട്രക്ഷൻ), സതീഷ് കുമാർ (എ.ഇ.ഒ, എറണാകുളം), സുധ (എ.എം.എൽ.പി.എസ് പറമ്പിൽ ബസാർ). മരുമക്കൾ: പത്മജ (അംഗൻവാടി ടീച്ചർ, മടവൂർ), നിഷ (അധ്യാപിക, മനത്താനത്ത് എൽ.പി.എസ് കോവൂർ), വൽസൻ (റിട്ട. അധ്യാപകൻ). സഹോദരങ്ങൾ: പത്മാവതി അമ്മ, ദേവകി അമ്മ, ഗംഗാധരൻ (റിട്ട. ഡയറ്റ്, വയനാട്), കമലാക്ഷി അമ്മ, പ്രഭാകരൻ (റിട്ട. മടവൂർ സഹകരണ ബാങ്ക്), സദാനന്ദൻ (കെ.എസ്.എസ്.പി.യു ജില്ല സെക്രട്ടറി), പരേതയായ ദാക്ഷായണി അമ്മ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.