സര്‍വിസ് പെന്‍ഷനേഴ്സ് യൂനിയന്‍ സംസ്ഥാന സമ്മേളനത്തിന് തുടക്കം
text_fieldsകെ.എസ്.എസ്.പി.യു സംസ്ഥാന സമ്മേളനത്തിന് തുടക്കംകുറിച്ച് മറൈൻഡ്രൈവിൽ സംസ്ഥാന പ്രസിഡൻറ് എൻ. സദാശിവൻ നായർ പതാക ഉയർത്തുന്നു
കൊച്ചി: കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്സ് യൂനിയന്‍ (കെ.എസ്.എസ്.പി.യു) 33ാം സംസ്ഥാന സമ്മേളനം എറണാകുളം മറൈന്‍ഡ്രൈവില്‍ ആരംഭിച്ചു. പെന്‍ഷനും വയോജനങ്ങളുടെ ആരോഗ്യപരിചരണവുമെല്ലാം ഔദാര്യമല്ല എന്ന കാഴ്ചപ്പാടാണ് ഇടതുപക്ഷത്തിനും എല്‍.ഡി.എഫ് സര്ക്കാറിനുമുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ ഉദ്ഘാടനസന്ദേശത്തില്‍ പറഞ്ഞു.
ഉദ്ഘാടനച്ചടങ്ങില്‍ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിനിധികള്‍ പ്രതിജ്ഞയെടുത്തു. കെ.എന്‍. ഉണ്ണികൃഷ്ണന് എം.എല്‍.എ സമ്മേളനം ഉദ്ഘാടനംചെയ്തു. സംസ്ഥാന പ്രസിഡൻറ് എന്‍. സദാശിവന് നായര്‍ അധ്യക്ഷത വഹിച്ചു. മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, ജന. സെക്രട്ടറി ആര്. രഘുനാഥന് നായര്‍, ട്രഷറര്‍ കെ. സദാശിവന് നായര്‍, ജില്ല പ്രസിഡന്റ് ബി.വി. അഗസ്റ്റിന്, പി.പി. സന്തോഷ്, കെ. മോഹനന്, പി.ആര്. റെനീഷ്, സി.കെ. ഗിരി എന്നിവര്‍ സംസാരിച്ചു.
കൗണ്‍സില്‍ യോഗത്തില്‍ ജന. സെക്രട്ടറി ആര്. രഘുനാഥന് നായര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ. സദാശിവന് നായര്‍ കണക്കും അവതരിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനത്തില്‍ ജന. സെക്രട്ടറി സംഘടനാരേഖ അവതരിപ്പിക്കും. വൈകീട്ട് മൂന്നിന് ട്രേഡ് യൂനിയന്‍ സൃഹൃദ്സമ്മേളനം ജി.സി.ഡി.എ ചെയര്മാന് കെ. ചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.