ബിനോയി കോടിയേരിക്കെതിരായ പീഡനക്കേസ് ഒത്തുതീർപ്പാക്കി
text_fieldsമുംബൈ: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ച് ബിനോയ് കോടിയേരിക്കെതിരെ യുവതി നൽകിയ പരാതിയിലെ കേസ് ഒത്തുതീർപ്പാക്കി. ബിനോയിയുടെയും യുവതിയുടെയും വ്യവസ്ഥകൾ അംഗീകരിച്ച ബോംബൈ ഹൈകോടതി നടപടികൾ അവസാനിപ്പിച്ചു. പരാതിക്കാരിയുടെ മകന് ജീവിതച്ചെലവിനായി 80 ലക്ഷം രൂപ ബിനോയ് നൽകി.
മകന്റെ പിതാവ് ബിനോയിയാണെന്ന യുവതിയുടെ ആരോപണത്തിൽ ഹൈകോടതി നിർദേശത്തെ തുടർന്ന് ഡി.എൻ.എ പരിശോധന നടത്തിയിരുന്നു. ഫലം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് യുവതി വീണ്ടും ഹൈകോടതിയെ സമീപിച്ചതോടെയാണ് ഒത്തുതീർപ്പുശ്രമങ്ങൾ ആരംഭിച്ചത്.
ഒത്തുതീർപ്പാക്കുന്നതായി അറിയിച്ച് നേരത്തേ ഇരുവരും ഹൈകോടതിയിലെത്തിയെങ്കിലും വ്യവസ്ഥകളിൽ വ്യക്തതയില്ലാത്തതിനെ തുടർന്ന് തള്ളിയിരുന്നു.
2019ലാണ് ബിഹാർ സ്വദേശിയായ യുവതി ബിനോയിക്കെതിരെ ഓശീവാര പൊലീസിൽ പരാതി നൽകിയത്. കേസിൽ ബിനോയിക്കെതിരെ ദീൻദോശി സെഷൻസ് കോടതി കുറ്റംചുമത്താനിരിക്കെയാണ് ഒത്തുതീർപ്പ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.