Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്​.എഫ്​.ഐ ഇന്ന് പഠിപ്പ് മുടക്കും; യൂത്ത് ​കോൺഗ്രസ്​ ആക്രമണം കാടത്തമെന്ന് പിണറായി

text_fields
bookmark_border
https://www.madhyamam.com/tags/sfi
cancel

തിരുവനന്തപുരം: യൂനിവേഴ്​സിറ്റി കോളജിൽ കയറി പൊലീസ്​ വിദ്യാർഥികളെ തല്ലിയതിൽ പ്രതിഷേധിച്ച്​ വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കുമെന്ന്​ എസ്​.എഫ്​.ഐ അറിയിച്ചു.

ഏകപക്ഷീയമായ ആക്രമണമാണ്​ തിരുവനന്തപുരത്ത്​ വിദ്യാർഥികൾക്ക്​ നേരെ യൂത്ത്​ കോൺഗ്രസുകാർ അഴിച്ചുവിട്ടതെന്ന്​ പ്രതിപക്ഷ നേതാവ്​ പിണറായി വിജയൻ കുറ്റപ്പെടുത്തി. സംഘർഷമുണ്ടായ യൂനിവേഴ്​സിറ്റി ഹോസ്റ്റൽ പരിസരത്ത്​ മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിക്ക്​ പറ്റി ആശുപത്രിയിലേക്ക്​ പോകുന്നവരെ യൂത്ത്​കോൺഗ്രസുകാർ തടഞ്ഞു. ജനറൽ ആശുപത്രിയിലെത്തിയവരെ അവിടെ തടഞ്ഞു. മെഡിക്കൽ കോളജിലേക്ക്​ പോകുന്നവരെ വഴിക്കുവച്ച്​ ആക്രമിച്ചു. കാടത്തമാണ്​ യൂത്ത്​കോൺഗ്രസ്​ നടത്തിയത്​. ഒരു സംഘടനയും നടത്താൻ പാടില്ലാത്ത ആക്രമണമാണ്​ യൂത്ത്​ കോൺഗ്രസിന്‍റെ ഭാഗത്തുനിന്നുണ്ടായത്​. ശക്​തമായ പ്രതിഷേധം നാട്ടിലാകെ ഉയരും. ഈ കളി അവസാനിപ്പിച്ചില്ലെങ്കിൽ ക്രമസമാധാനത്തിന്​ ഭീഷണിയായി മാറും.

ആ ഭീഷണി ഉയർത്തുന്നത്​ ഭരണ കക്ഷിയുടെ യുവജന വിഭാഗമാണ്​. ഞങ്ങൾ എപ്പോഴും സമാധാനത്തിന്​ തൽപരരാണ്​. ഒരുകാലത്തുമില്ലാത്തതാണ്​ ഹോസ്റ്റലിന്​ നേരെയുള്ള ആക്രമണം. അത്​ ഏകപക്ഷീയമായി പ്ലാൻ ചെയ്തതാണ്​. അത്​ മുൻകാലങ്ങളിലെ പോലെ അവരുടെ അജണ്ടയുടെ ഭാഗമാണ്​. കടുത്ത പ്രതിഷേധം ഉയർന്നുവരുമെന്നും പിണറായി മുന്നറിയിപ്പ്​ നൽകി.

തലസ്ഥാനത്ത്​ ഇന്നലെയും കഴിഞ്ഞദിവസങ്ങളിലുമായി നടന്ന അതിക്രമങ്ങളും മന്ത്രിയെ ഉൾപ്പെടെ വാഹനം തടഞ്ഞു ഇറക്കിവിട്ടതുൾപ്പെടെ സംഭവങ്ങളിലെല്ലാം പൊലീസിന്‍റെ വീഴ്ചകൾ ഓരോന്നായി തെളിയുന്നതാണ്​. വരും ദിവസങ്ങളിലും തലസ്ഥാന നഗരിയിൽ പ്രതിഷേധങ്ങൾക്കും സംഘർഷങ്ങൾക്കുമുള്ള സാധ്യത വ്യക്​തമാക്കുന്ന നിലക്കാണ്​ കാര്യങ്ങൾ.

രാത്രി പത്ത്​ വരെ വലിയ സംഘർഷാവസ്ഥയായിരുന്നു എം.ജി. റോഡിൽ. ഡി.വൈ..എഫ്​.ഐ-എസ്​.എഫ്​.ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ യു.ഡി.എഫ്​ അനുകൂല ബോർഡുകൾ നശിപ്പിച്ചു. പൊലീസിന്‍റെ സാന്നിധ്യത്തിലായിരുന്നു ഈ അതിക്രമങ്ങളും. രക്​തസാക്ഷി മണ്ഡപത്തിന്​ മുന്നിൽ കുത്തിയിരുന്ന്​ പ്രവർത്തകർ പ്രതിഷേധിച്ചതിനാൽ രാത്രി വൈകുമ്പോഴും ഇതുവഴി ഗതാഗതം തടസ്സപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story