ഷഹലയുടെ മരണം: അധ്യാപകർ പറയുന്നു; അവർക്ക് വേണ്ടെങ്കിൽ കൂട്ടസ്ഥലം മാറ്റം നൽകണം
text_fieldsകൽപറ്റ: സുൽത്താൻ ബത്തേരി ഗവ. സർവജന സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹല ഷെറിൻ പാ മ്പു കടിയേറ്റ് മരിച്ച സംഭവത്തിൽ പ്രിൻസിപ്പിൽ, ഹെഡ്മാസ്റ്റർ, അധ്യാപകൻ എന്നിവരെ സ സ്പെൻഡ് ചെയ്യുകയും ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേെസടുക്കുകയും ചെയ്ത സംഭവ ത്തിൽ, അപമാനഭാരം പേറി 23 അധ്യാപകർ. ഇൗ സാഹചര്യത്തിൽ സ്കൂളിൽനിന്ന് കൂട്ടസ്ഥലം മാ റ്റം നൽകണമെന്ന ആവശ്യവുമായി അധ്യാപകർ എ.ഡി.പി.െഎക്ക് അപേക്ഷ നൽകി.
തിങ്കളാഴ്ച സ്കൂളിൽ അന്വേഷണത്തിന് എത്തിയ ഡി.പി.ഐ സന്തോഷിനോട് അധ്യാപകർ പറഞ്ഞത്, സസ്പെൻ ഡ് ചെയ്യപ്പെട്ട അധ്യാപകൻ ഷജിൽ അടക്കമുള്ളവർ കുട്ടിയെ രക്ഷിക്കാനല്ലാതെ ചികിത്സ വൈകിപ്പിച്ചിട്ടില്ലെന്നാണ്. ആേരാപണ വിധേയനായ അധ്യാപകെൻറ രണ്ടു മക്കൾ ഇൗ സ്കൂളിലാണ് പഠിക്കുന്നത്. ഭാര്യ ഇവിടെ അധ്യാപികയാണ്. ഷജിലിെൻറ ഭാര്യ ബിൻസി ടീച്ചർ മൊഴിയെടുക്കുന്നതിനിടെ മോഹാലസ്യപ്പെട്ടു വീണത് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. വിദ്യാർഥികൾക്ക് വേണ്ടെങ്കിൽ ഞങ്ങൾ സ്ഥലം മാറി പോകാം- അധ്യാപകർ പറഞ്ഞു.
‘‘മാധ്യമങ്ങൾ, പ്രത്യേകിച്ച് സമൂഹ മാധ്യമങ്ങൾ തെറ്റിധാരണയാണ് പരത്തുന്നത്. ഞങ്ങളുടെ ഭാഗം കേൾക്കാതെ വിധി എഴുതുകയാണ്. അധ്യാപികമാരായ മേരിക്കുട്ടി, ബീന, ബിൻസി എന്നിവർ ആവശ്യപ്പെട്ടതു പ്രകാരമാണ് മറ്റൊരു ക്ലാസിലുണ്ടായിരുന്ന അധ്യാപകൻ ഷജിൽ അവിടെ എത്തിയത്. കുട്ടികൾ കൂടി നിന്നപ്പോൾ അട്ടകടിച്ചതാണെന്നും ഡെസ്ക് കൊണ്ടതാണെന്നും പറഞ്ഞത് ഷഹല ഭയപ്പെടാതിരിക്കാനാണ്. കുട്ടിയെ അപ്പോൾ തന്നെ സ്റ്റാഫ് റൂമിലേക്ക് എടുത്തുകൊണ്ടുപോയത് ഷജിലാണ്.
ഷൺമുഖൻ മാസ്റ്റർ വിളിച്ചപ്പോൾ പിതാവ് ഉടൻ എത്താമെന്ന് പറഞ്ഞതുകൊണ്ടാണ് സ്റ്റാഫ് റൂമിൽ ഇരുത്തിയത്. 10 മിനിറ്റിനകം പിതാവ് അഡ്വ. അസീസ് എത്തി കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. അധ്യാപകരും ആശുപത്രിയിൽ എത്തി. വിദ്യാർഥികൾ ഞങ്ങളെ തള്ളി പറഞ്ഞതിെൻറ കാരണം അന്വേഷിക്കണം. കുറെ രക്ഷിതാക്കൾക്ക് വസ്തുത അറിയാം. പാമ്പു കടിയേറ്റ സമയം സംബന്ധിച്ച് രണ്ടോ മൂന്നോ കുട്ടികൾ മാധ്യമങ്ങൾക്ക് നൽകിയ വിവരങ്ങൾ പരസ്പര വിരുദ്ധമാണ് ’’- പേര് വെളിപ്പെടുത്തരുതെന്ന അഭ്യർഥനയോടെ അധ്യാപകർ പറഞ്ഞു.
ഡി.പി.ഐയും ഉപജില്ല വിദ്യാഭ്യാസ ഓഫിസറും നിയന്ത്രണം അറിയിച്ചതുകാരണമാണ് മാധ്യമങ്ങൾക്കു മുന്നിൽ പരസ്യമായി വരാത്തത്. പഠനനിലവാരത്തിൽ ഏെറക്കാലം താഴെത്തട്ടിൽ നിന്ന വിദ്യാലയത്തെ 100 ശതമാനത്തിലേക്ക് ഉയർത്തിയത് ഈ അധ്യാപകരാണ്. 3.30ന് എന്തോ കാലിൽ തട്ടിയെന്നു പറഞ്ഞ വിദ്യാർഥിനിയെ രക്ഷിതാവ് വന്ന് 3.46ന് അസംപ്ഷൻ ആശുപത്രിയിലും അവിെട നിന്ന് 4.09ന് താലൂക്ക് ആശുപത്രിയിലും എത്തിച്ചിട്ടുണ്ട്.
കാഷ്വാലിറ്റിയിൽ നല്ല തിരക്കായതുകൊണ്ടാണ് ഡോക്ടർ വൈകിയത്. ആദ്യ രക്ത പരിശോധനയിൽ വിഷം ഇല്ലെന്നായിരുന്നു റിപ്പോർട്ട്. രണ്ടാമത്തെ പരിശോധനയിലാണ് വിഷം കയറിയത് അറിവായത്. ഡോക്ടർ തന്നെ ആംബുലൻസ് വിളിച്ചാണ് കോഴിക്കോട്ടേക്ക് റഫർ ചെയ്തത്-അധ്യാപകർ പറഞ്ഞു. സ്കൂളിലും മറ്റുമെത്തിയ എ.ഡി.പി.ഐ അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവരിൽ നിന്ന് മൊഴിയെടുത്തു. പൊലീസ് സംഘവും സ്കൂളിലെത്തി മൊഴിയെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.