ദുഃഖം കടിച്ചമർത്തി നിദ എത്തി; ഷഹലയുടെ ഉമ്മയെ കാണാൻ
text_fieldsപുത്തൻകുന്ന് (വയനാട്): ദുഃഖവും വിഷമവും കടിച്ചമർത്തി നിദ ഫാത്തിമ എത്തി, പാമ്പുകടിയ േറ്റു മരിച്ച ഷഹലയുടെ ഉമ്മ സജ്നയുടെ കണ്ണീർ തുടക്കാൻ. അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹ ല പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ അധ്യാപകരുടെ അനാസ്ഥ പുറംലോകം അറിഞ്ഞത് നിദയി ലൂടെയായിരുന്നു.
ശനിയാഴ്ച പുത്തൻകുന്നിലെ വീട്ടിലെത്തിയ ഏഴാം ക്ലാസുകാരിയായ നി ദ ബുധനാഴ്ച സർവജന സ്കൂളിലെ അഞ്ചാം ക്ലാസിൽ സംഭവിച്ച കാര്യങ്ങൾ ഓേരാന്നായി ഉമ്മയോട് പറഞ്ഞു. വീട്ടിലെ സ്ത്രീകളും കുട്ടികളും നിദയുടെ വാക്കുകൾ കേട്ട് തേങ്ങി.
ഷഹലക്ക് പാമ്പു കടിയേൽക്കുേമ്പാൾ നിദ ക്ലാസിലായിരുന്നു. കുട്ടികൾ പറഞ്ഞാണ് അറിഞ്ഞത്. അവൾ പലവട്ടം ഷഹലയെ കാണാൻ അഞ്ചാം ക്ലാസിലും സ്റ്റാഫ് മുറിയിലും എത്തി. ഷഹലക്ക് കസേരയിൽ ഇരിക്കാൻപോലും വയ്യാത്ത അവസ്ഥ കണ്ട് മനസ്സ് പിടഞ്ഞു. പാമ്പ് കടിച്ചതാണെന്നും ആശുപത്രിയിൽ കൊണ്ടുപോകണമെന്നും ഷഹല പറയുന്നുണ്ടായിരുന്നു. കാലിൽനിന്ന് ചോര ഒലിക്കുന്നുണ്ടായിരുന്നു. കാലിൽ രണ്ട് കുത്ത് (മുറിപ്പാടുകൾ) കണ്ടേപ്പാൾതന്നെ പാമ്പു കടിച്ചതാണെന്ന് നിദക്ക് തോന്നി. ആശുപത്രിയിൽ എത്തിച്ച് സമയത്തിന് ചികിത്സ നൽകിയിരുന്നുവെങ്കിൽ ഷഹല നമ്മെ വിട്ടുപോകുമായിരുന്നില്ല -നിദ പറഞ്ഞു.
ഒരു കുട്ടിക്കും ഇത്തരം ദുരനുഭവം ഉണ്ടാകരുതെന്ന് ഷഹലയുടെ പിതാവ് അഡ്വ. അബ്ദുൽ അസീസ് പറഞ്ഞു. നല്ല ചികിത്സ കേന്ദ്രങ്ങൾ ഇവിടെ ആവശ്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.