റിജോഷിെൻറ കൊല: പൊലീസ് മുംബൈയിൽ
text_fieldsശാന്തൻപാറ (ഇടുക്കി): പുത്തടിയിൽ ഫാം ഹൗസ് ജീവനക്കാരൻ റിജോഷിെൻറ മൃതദേഹം കുഴിച്ചുമ ൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിലിരുന്ന ഭാര്യയുടെയും കാമുകെൻറയും അറസ് റ്റ് രേഖപ്പെടുത്തൽ വൈകും. മുംബൈ പനവേലിെല സർക്കാർ ആശുപത്രിയിൽ വിഷം ഉള്ളിൽചെന്ന് ഗുരുതരാവസ്ഥയിൽ കഴിയുന്ന റിജോഷിെൻറ ഭാര്യ ലിജിയെയും (29) ഫാം ഹൗസ് മാനേജർ വസീമിെൻ റയും (32) നില മെച്ചപ്പെടാത്ത സാഹചര്യത്തിലാണിത്. വസീമിെൻറ നില കൂടുതൽ ഗുരുതരമെന്നാണ ് റിപ്പോർട്ട്.
ലിജിയുടെ ഇളയ മകൾ ജൊവാനയെ (രണ്ട്) വിഷംകൊടുത്ത് കൊന്നശേഷമാണ് ഇവർ ജീവനൊടുക്കാൻ ശ്രമിച്ചത്. ജൊവാനയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് പറഞ്ഞു. ശാന്തൻപാറ എസ്.ഐ വിനോദിെൻറ നേതൃത്വത്തിലെ സംഘം മുംബൈയിെല ആശുപത്രിയിെലത്തി മേൽനടപടി സ്വീകരിച്ചു.
ശനിയാഴ്ച ഉച്ചക്കാണ് പനവേലിലെ ലോഡ്ജിൽ ജൊവാനയെ മരിച്ച നിലയിലും ലിജിയെയും വസീമിനെയും വിഷംകഴിച്ച് അവശനിലയിലും കണ്ടെത്തിയത്. ഒക്ടോബർ 31നാണ് റിജോഷിനെ കാണാതായത്. തുടർന്നു നവംബർ ഏഴിന് റിജോഷിെൻറ മൃതദേഹം ഫാം ഹൗസിനു സമീപം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
പുത്തടി മഷ്റൂം ഹട്ട് എന്ന ഫാം ഹൗസ് ജീവനക്കാരനായ റിജോഷിനെ ലിജിയും വസീമും ചേർന്ന് കൊന്നെന്നാണു പൊലീസ് കേസ്. ഇവരെ രക്ഷപ്പെടാൻ സഹായിച്ചതിനു വസീമിെൻറ സഹോദരൻ ഫഹദ് (25) കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കോടതി ഫഹദിനെ റിമാൻഡ് ചെയ്തു.
11 വർഷം മുമ്പ് പ്രണയിച്ചു വിവാഹം ചെയ്ത റിജോഷിെൻറയും ലിജിയുടെയും വീടുകൾ പുത്തടിയിൽ അടുത്തടുത്താണ്. ലിജിയുമായുള്ള വിവാഹത്തിന് റിജോഷിെൻറ വീട്ടുകാർ തുടക്കത്തിൽ എതിരായിരുന്നേത്ര. റിജോഷിെൻറ നിർബന്ധം മൂലം പിന്നീട് വീട്ടുകാരും ലിജിയെ അംഗീകരിക്കുകയായിരുന്നു.
കുടുംബവീട്ടിൽനിന്ന് മാറി താമസിച്ചശേഷം ഒരു വർഷം മുമ്പാണ് ഫാം ഹൗസിൽ ജോലിക്കു പോയി തുടങ്ങിയത്. ഫാമിലെ മൃഗങ്ങളെ പരിപാലിക്കുന്ന ജോലിയായിരുന്നു റിജോഷിന്. ഏതാനും മാസം മുമ്പ് ലിജി ഫാമിലെ ഏലത്തോട്ടത്തിൽ ജോലിക്കു പോയി തുടങ്ങി.
റിജോഷിന് വസീം സ്ഥിരമായി മദ്യം വാങ്ങി നൽകിയിരുന്നതായി പൊലീസ് പറയുന്നു. ലിജിയുമായി ബന്ധം തുടരാൻ വേണ്ടിയാണ് വസീം ഇങ്ങനെ ചെയ്തതെന്ന് സംശയിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.