ശാന്തപുരം അൽജാമിഅ ഇസ്ലാമിക നവജാഗരണത്തിൽ പങ്ക് വഹിച്ച സ്ഥാപനം -പി. മുജീബുറഹ്മാൻ
text_fieldsശാന്തപുരം അൽജാമിഅ അൽഇസ്ലാമിയ്യ അലുംനി സമ്പൂർണ സംഗമം ജമാഅത്തെ ഇസ്ലാമി കേരള അസി. അമീർ പി. മുജീബുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
ശാന്തപുരം: 'വൈജ്ഞാനിക പിൻബലവും ബൗദ്ധിക കഴിവുമുള്ള തലമുറയാണ് കാലത്തിന്റെ ആവശ്യമെന്നും ഇസ്ലാമിക നവജാഗരണ പ്രക്രിയയിൽ ശ്രദ്ധേയമായ പങ്കുവഹിച്ച സ്ഥാപനമാണ് ശാന്തപുരം അൽജാമിഅയെന്നും ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീർ പി. മുജീബുറഹ്മാൻ പറഞ്ഞു.
ശാന്തപുരം അൽജാമിഅ അൽഇസ്ലാമിയ്യ അലുംനി സമ്പൂർണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അലുംനി പ്രസിഡന്റ് ഡോ. എ.എ. ഹലീം അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ ശ്രദ്ധേയരായ പൂർവ വിദ്യാർഥികളായ എം.പി. മുഹമ്മദ് റാഫി, എസ്. ഖമറുദ്ദീൻ, മെഹദ് മഖ്ബൂൽ, അശ്കർ കബീർ, വി.കെ. മുജീബുറഹ്മാൻ എന്നിവരെ അലുംനി അസോസിയേഷൻ ചീഫ് അഡ്വൈസർ ഹൈദരലി ശാന്തപുരം ആദരിച്ചു. അൽജാമിഅ റെക്ടർ ഡോ. അബ്ദുസ്സലാം അഹ്മദ്, മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹിം, വിമൺ ഇന്ത്യ ഖത്തർ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം നസീമ പാലക്കാട്, സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് വൈസ് പ്രസിഡന്റ് സി.ടി. സുഹൈബ് എന്നിവർ ആശംസ നേർന്നു.
'മുസ്ലിം അതിജീവനം-കലാലയങ്ങളുടെ പങ്ക്' അക്കാദമിക് സെഷൻ മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നഹാസ് മാള, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, ഇത്തിഹാദുൽ ഉലമ കേരള പ്രസിഡന്റ് വി.കെ. അലി എന്നിവർ സംസാരിച്ചു.
കൾച്ചറൽ സെഷനിൽ പൂർവ വിദ്യാർഥികളായ നിലമ്പൂർ ഷാജി, ശരീഫ് കൊച്ചിൻ, ത്വയ്യിബ് കട്ടുപ്പാറ, സലാഹുദ്ദീൻ മണ്ണാർക്കാട്, സമീർ ബിൻസി, അമീൻ യാസിർ, ഉബൈദ് കുന്നക്കാവ്, ജലീൽ കരുവാരക്കുണ്ട്, അബൂബക്കർ കരുവാരക്കുണ്ട്, ഡോ. മുഹമ്മദ് ഷാൻ എന്നിവർ ഗാനാലാപനം നടത്തി. 'റഹ്മാൻ മുന്നൂർ ഗാനരചന അവാർഡ്' എം.എ. അയ്മന് വി.കെ. ഹംസ അബ്ബാസ് നൽകി.
ഗാനരചയിതാക്കളായ കെ.എം. ഹനീഫ്, സലാം കരുവമ്പൊയിൽ, ശുക്കൂർ പത്തനംതിട്ട എന്നിവരെ ആദരിച്ചു. അലുംനി അസോ. ജന. സെക്രട്ടറി ഡോ. വി.എം. സാഫിർ സ്വാഗതവും സെക്രട്ടറി ഡോ. ജലീൽ മലപ്പുറം നന്ദിയും പറഞ്ഞു. ഹുദ അശ്റഫ് ഗാനമാലപിച്ചു. ബാസിൽ ബശീർ ഖിറാഅത്ത് നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.