ആരും പഠിപ്പിക്കേണ്ട, എന്നെപ്പോലെ ബി.െജ.പിെയ ആരും എതിർത്തിട്ടില്ല
text_fieldsതിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനക്കെതിരെ പ്ര തികരണവുമായി ശശി തരൂർ എം.പി. തന്നെ ആരും പഠിപ്പിക്കേണ്ടതില്ലെന്നും കോണ്‍ഗ്രസില്‍ മറ്റ ാരേക്കാളും ബി.ജെ.പിയെ എതിര്‍ക്കുന്നയാളാണ് താനെന്നും തരൂർ പറഞ്ഞു. മോദിയെ ശക്തമായി വിമർശിച്ച് പുസ്തകമെഴുതിയ ആളാണ് താൻ. നല്ലത് ചെയ്താൽ അത് പറയും. എന്നാൽ ബി.െജ.പിക്കെതിരെയുള്ള വിമർശനം തുടരുകയും ചെയ്യും. ബി.െജ.പിയെ താൻ എതിർത്തതുപോലെ ആരും എതിർത്തിട്ടില്ല. പാർലമെൻറിനകത്തും പുറത്തും ബി.ജെ.പിയെ ശക്തമായി വിമർശിക്കാറുണ്ട്. വിവരാവകാശ നിയമത്തിൽ ഭേദഗതി വരുത്തിയതിനെതിരെ താൻ പാർലമെൻറിൽ പ്രസംഗിച്ചു. താൻ പറഞ്ഞത് എന്താണെന്ന് മനസ്സിലാക്കാതെ വിമർശിക്കരുത്. േകരളത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നവർക്ക് ഇത് മനസ്സിലാകില്ല -തരൂർ പറഞ്ഞു
കേസിനെ പേടിച്ചായിരുന്നെങ്കിൽ തനിക്കീ നിലപാട് നേരത്തെ എടുക്കാമായിരുന്നു. തനിക്കെതിരെയുള്ള മൂന്ന് കേസുകളിൽ രണ്ടും ബി.െജ.പിക്കെതിരെ നിലപാടെടുത്തതിനാണ്. തെൻറ കേസ് താൻ തന്നെയാണ് നടത്തുന്നത്. ജയറാം രമേശും അഭിഷേക് മനു സിങ്വിയും പറഞ്ഞത് തെറ്റല്ല. മോദി എന്തെങ്കിലും നല്ലത് ചെയ്തിട്ടുണ്ടെങ്കില്‍ അത് അംഗീകരിച്ചില്ലെങ്കില്‍ ജനങ്ങളുടെ ഇടയില്‍ വിശ്വാസ്യത കുറയും. ആവശ്യം വരുമ്പോള്‍ മോദിയെ കഠിനമായി വിമര്‍ശിക്കണമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
ആയിരം തെറ്റുകള്‍ ചെയ്തതിനുശേഷം ഒരു ശരി ചെയ്തെന്ന് പറഞ്ഞ് മോദിയെ ഉയര്‍ത്തിപ്പിടിക്കേണ്ട ആവശ്യമില്ലെന്നും ആരുപറഞ്ഞാലും മോദിയുടെ ദുഷ്ചെയ്തികൾ മറച്ചുവെക്കാനാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.