ഷുഹൈബ് വധക്കേസ് പ്രതികളെ സി.പി.എം പുറത്താക്കി
text_fieldsകണ്ണൂർ: മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊന്ന കേസിൽ അറസ്റ്റിലായ നാലുപേരെ സി.പി.എമ്മിൽനിന്ന് പുറത്താക്കി. ആകാശ് തില്ലേങ്കരി, ടി.കെ. അസ്കർ, കെ.അഖിൽ, സി.എസ്. ദീപ്ചന്ദ് എന്നിവരെയാണ് പുറത്താക്കിയത്. പാർട്ടി നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാണ് നടപടി. പുറത്താക്കപ്പെട്ടവർ പാർട്ടിയുടെ വിവിധ ബ്രാഞ്ച് കമ്മിറ്റിയംഗങ്ങളും ഡി.ൈവ.എഫ്.െഎ പ്രാദേശിക നേതാക്കളുമാണ്. കൊലയിൽ നേരിട്ട് പെങ്കടുത്ത അഞ്ചുപേർ ഉൾപ്പെടെ 11 പേരെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. എല്ലാവരും സി.പി.എമ്മുകാരാണ്.
ഷുഹൈബ് വധം പാർട്ടിയെ വലിയ തോതിൽ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ജില്ല കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഉടൻ നടപടി വേണമെന്ന് പിണറായി, ജില്ല കമ്മിറ്റി യോഗത്തിൽ നിർദേശിച്ചതായാണ് വിവരം. കോടിയേരി ബാലകൃഷ്ണനും പിന്തുണച്ചേതാടെയാണ് പുറത്താക്കൽ തീരുമാനമുണ്ടായത്.
അതേസമയം, കേസിൽ പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടി ഷുഹൈബിന്‍റെ പിതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെതുടർന്ന് കേസ് സി.ബി.ഐക്ക് വിട്ട് കോടതി ഉത്തരവിട്ടിരുന്നു.
ഫെബ്രുവരി 12ന് മട്ടന്നൂരിനടുത്ത് എടയത്തൂരിൽ വെച്ചാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. സിപിഎം പ്രവര്‍ത്തകര്‍ അടക്കം 11 പ്രതികള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.