‘രാക്കിളി പൊന്മകളേ...’ മകളുടെ വിവാഹത്തലേന്ന് പാടിക്കൊണ്ടിരിക്കവേ പിതാവ് കുഴഞ്ഞുവീണ് മരിച്ചു VIDEO
text_fieldsചവറ: ‘രാക്കിളി പൊന്മകളേ..., നിൻ പൂവിളി യാത്രാമൊഴിയാണോ നിൻ മൗനം... പിൻവിളിയാണോ...’ പാടിത് തീർന്നില്ല, ആ പിതാവ് കുഴഞ്ഞുവീണു... മരണത്തിലേക്ക്. മകളുടെ വിവാഹത്തലേന്ന് സ്വീകരണ ച്ചടങ്ങിെൻറ ഭാഗമായി നടന്ന ഗാനമേളയിൽ പാടവെയാണ് തിരുവനന്തപുരം കരമന സ്റ്റേഷന ിലെ എസ്.ഐ ചവറ എ.എം.സി ജങ്ഷനു സമീപം വിഷ്ണു മന്ദിരത്തിൽ (ചമ്പോളിൽ വീട്ടിൽ) വിഷ്ണു പ്രസാദ ് (55) കുഴഞ്ഞുവീണ് മരിച്ചത്.
ഇളയമകൾ ആർച്ചയുടെ വിവാഹത്തിെൻറ സ്വീകരണ ദിവസമായ ശന ിയാഴ്ച വൈകീട്ട് വീട്ടിൽ ഗാനമേള ഒരുക്കിയിരുന്നു. വേദിയിലേക്ക് സുഹൃത്തുകൾ ഏറെ നിർബന്ധിച്ചപ്പോഴാണ് വിഷ്ണുപ്രസാദ് എത്തിയത്.
ഇളയ മകളെ വേർപിരിയാൻ പിതാവിന് വല്ലാത്ത വിഷമമായിരുന്നു. അതുകൊണ്ട് ‘അമരം’ എന്ന സിനിമയിലെ ‘വികാരനൗകയുമായി തിരമാലകളാടിയുലഞ്ഞു...’ എന്ന ഗാനമാണ് അദ്ദേഹം പാടിയത്. ‘രാക്കിളി പൊന്മകളേ..., നിൻ പൂവിളി യാത്രാമൊഴിയാണോ നിൻ മൗനം... പിൻവിളിയാണോ...’ ഇങ്ങനെ പാടിനിർത്തിയ അദ്ദേഹം വേദിയിൽ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻതന്നെ നീണ്ടകരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. 10 വർഷം മുമ്പ് വിഷ്ണു പ്രസാദിന് ഹൃദയാഘാതം ഉണ്ടായിരുന്നെങ്കിലും പിന്നീട് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. വിവാഹത്തിനുള്ള എല്ലാ ഒരുക്കവും പൂർത്തിയായതിനാൽ മരണവിവരം ബന്ധുക്കൾ വീട്ടുകാരെ അറിയിച്ചില്ല. അത്യാസന്ന നിലയിൽ ചികിത്സയിലാണെന്നേ പറഞ്ഞുള്ളൂ.
പിതാവ് മരിച്ചതറിയാതെ ആർച്ചയുടെ വിവാഹം ഞായറാഴ്ച പരിമണം ക്ഷേത്രത്തിൽ നടന്നു. പിതാവിെൻറ അതേ പേര് തന്നെയാണ് നവവരേൻറത്. വരുന്ന മേയിൽ സർവിസിൽനിന്ന് വിരമിക്കാനിരിക്കെയാണ് വിഷ്ണുപ്രസാദിെൻറ മരണം.
സുഷമയാണ് ഭാര്യ. മൂത്തമകൻ അനൂപ് പ്രസാദ് പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിലുണ്ട്. മരുമക്കൾ: ഷാബു (സൗദി), വിഷ്ണുപ്രസാദ്. ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.