കെ.എസ്.ആർ.ടി.സി ഓർഡിനറിയിൽ സിംഗ്ൾ ഡ്യൂട്ടി സംവിധാനം തന്നെ
text_fieldsതിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിൽ ട്രേഡ് യൂനിയനുകൾ എതിർക്കുന്നുണ്ടെങ്കിലും ഓര്‍ഡിനറി ബസുകളില്‍ 12 മണിക്കൂര്‍ സിംഗ്ൾ ഡ്യൂട്ടി നടപ്പാക്കും. ചര്‍ച്ചയില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തില്ലെന്നും തുടർ ചർച്ചകൾ നടക്കുമെന്നും നേതാക്കൾ പറയുന്നുണ്ടെങ്കിലും ചെലവ് കുറക്കലിന്റെ ഭാഗമായി 12 മണിക്കൂര്‍ സിംഗ്ള്‍ ഡ്യൂട്ടിയിലേക്ക് നീങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം.
മുഖ്യമന്ത്രിയുടെ ഓഫിസ് നൽകിയ വാർത്തക്കുറിപ്പിലും സിംഗ്ള്‍ ഡ്യൂട്ടി നടപ്പാക്കുമെന്ന് കൃത്യമായി പറയുന്നുണ്ട്. സര്‍ക്കാറിന്റെ നിര്‍വചനത്തില്‍ സിംഗ്ൾ ഡ്യൂട്ടി എന്നത് 12 മണിക്കൂര്‍ സമയത്തിനുള്ളിലെ എട്ടുമണിക്കൂര്‍ ജോലിയാണ്. നിലവിൽ കെ.എസ്.ഇ.ബിയിൽ 16,000 ത്തോളം ജീവനക്കാർ ഇത്തരത്തിൽ ജോലി നോക്കുന്ന സാഹചര്യത്തിൽ വിശേഷിച്ചും.
ഒാരോ ഡിപ്പോയിലെയും ഷെഡ്യൂളുകള്ക്കനുസരിച്ചാകും ഡ്യൂട്ടി ക്രമീകരിക്കുക. യാത്രക്കാര്‍ കൂടുതലുള്ള സമയങ്ങളില്‍ പരമാവധി ബസുകള്‍ ഓടിക്കും. തിരക്ക് കുറയുന്ന പകല്‍ 11 മുതല്‍ ഉച്ചക്ക് മൂന്നുവരെ ബസുകള്‍ കുറക്കും. ഈ സമയം ജീവനക്കാര്‍ക്ക് ഡ്യൂട്ടിക്കിടയില്‍ വിശ്രമം അനുവദിക്കും. ഉച്ചക്ക് തുടങ്ങി അടുത്ത ദിവസം അവസാനിക്കുന്ന 'നൂണ് ടു നൂണ്' ഡ്യൂട്ടികളെ കുറിച്ചും ആലോചനകളുണ്ട്. തുടര്‍ച്ചയായ ദിവസങ്ങളില്‍ 12 മണിക്കൂര്‍ ജോലി ചെയ്യേണ്ടിവരുന്നതുകാരണം ജീവനക്കാര്ക്കുണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും ഡ്യൂട്ടി ക്രമീകരണമുണ്ടാകും. ഒരു ദിവസം പുലര്‍ച്ചയുള്ള ഡ്യൂട്ടിയാണെങ്കില്‍ അടുത്ത ദിവസം വൈകി ആരംഭിക്കുന്ന ഡ്യൂട്ടിയായിരിക്കും.
ഇത്തരത്തില്‍ ക്രമീകരിക്കുന്നതിലൂടെ തുടര്‍ച്ചയായ ദിവസങ്ങളില്‍ ജോലിക്കെത്തുന്നതിലെ ബുദ്ധിമുട്ട് കുറക്കാനാകും. പഴയപടി ഡബ്ള്‍ ഡ്യൂട്ടി സംവിധാനമുണ്ടാകില്ല. ആഴ്ചയില്‍ ആറുദിവസം ജീവനക്കാര്‍ ജോലിക്കെത്തേണ്ടിവരും. 39 കോടി രൂപയുടെ നേട്ടമാണ് ഡ്യൂട്ടി മാറ്റത്തിലൂടെ പ്രതീക്ഷിക്കുന്നത്. കണിയാപുരം, ആറ്റിങ്ങല്‍ ഡിപ്പോകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഡ്യൂട്ടി തയാറാക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.