ഒരു വാഹനം, തട്ടിയെടുത്തത് പതിനായിരങ്ങൾ
text_fieldsതൃശൂർ: വിൽക്കാനുള്ളത് ഒരു വാഹനം..., വിവിധയിടങ്ങളിൽ നിന്ന് വിവിധ വിലകൾ കാണിച്ച് തട ്ടിയെടുത്തത് ആയിരങ്ങൾ! വാഹനം ഇതുവരെ കണ്ട് കിട്ടിയിട്ടുമില്ല. ഓൺലൈൻ വ്യാപാരതരംഗ മായ ഒ.എൽ.എക്്സിലാണ് ഇത് നടന്നത്. പണം പോയത് നിരവധി പേർക്ക്. വാഹനം വിൽപനക്കുണ്ടെന്ന് കാണിച്ച് ഒരേ വാഹനത്തിെൻറ ചിത്രം വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നും ഒ.എൽ.എക്സിൽ പോസ്റ്റ് ചെയ്താണ് പണം തട്ടിയെടുത്തിരിക്കുന്നത്.
ഇതുവരെ ഈ വാഹനത്തിെൻറ പേരിൽ ഇരുപതോളം പേർക്ക് പണം നഷ്ടമായിട്ടുള്ളതായി പൊലീസ് അറിയിച്ചു. പട്ടാളക്കാരെൻറ പേരിലുള്ള വാഹനം എന്ന തരത്തിൽ ചുവന്ന ആക്ടിവയാണ് നിരവധിയാളുകളുെട പണം തട്ടിയെടുത്തത്. പരസ്യം കണ്ടു സമീപിക്കുന്നവരോട് അഡ്വാൻസ് തുക ഓൺലൈൻ വഴി കൈമാറാൻ ആവശ്യപ്പെടുന്നു. ഇതനുസരിച്ച് അഡ്വാൻസ് തുക അക്കൗണ്ടിലേക്ക് കൈമാറും. പിന്നീട് ഇതേക്കുറിച്ച് ഒരു വിവരവുമില്ല.
ഇതര സംസ്ഥാനത്തു നിന്നാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് വിവിധ അക്കൗണ്ടുകൾ പരിശോധിച്ചതിലൂടെ പൊലീസിന് വിവരം ലഭിച്ചത്. ഇതിെൻറ അന്വേഷണം സജീവമാക്കിയതായി പൊലീസ് വ്യക്തമാക്കി. ഇത്തരം ഇടപാടുകളിൽ വിശ്വാസ്യത ഉറപ്പാക്കിയിട്ടു മാത്രം പണം കൈമാറാവൂ എന്ന് പൊലീസ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.