എസ്.ഐ.ആർ: കണ്ടെത്താനാകാതെ 6.68 ലക്ഷം; ഡിജിറ്റൈസ് ചെയ്തത് 1.88 കോടി ഫോമുകൾ
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: 67.57 ശതമാനം എന്യൂമറേഷൻ ഫോമുകളുടെ ഡിജിറ്റൈസേഷൻ പൂർത്തിയായപ്പോൾ കണ്ടെത്താനാകാത്തവരുടെ എണ്ണം 6.68 ലക്ഷം കവിഞ്ഞു. വ്യാഴാഴ്ച വരെയുള്ള കണക്കനുസരിച്ച് 1.88 കോടി ഫോമുകളാണ് ഡിജിറ്റൈസ് ചെയ്തത്.
കണ്ടെത്താനാകാത്തവരുടെ കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഇവരുടെ ജില്ലതിരിച്ച പട്ടിക വെബ്സൈറ്റ് വഴി പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയെങ്കിലും ഇനിയും നടപ്പായിട്ടില്ല. ആറ് ലക്ഷം പേരിൽ എത്ര പേർ മരണപ്പെട്ടു, എത്ര പേരെ സ്ഥലംമാറിപ്പോയത് മൂലം കണ്ടെത്താനായില്ല എന്നീ വിവരങ്ങളും ലഭ്യമല്ല.
2024 വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്നവരാണ് ഈ ആറ് ലക്ഷം പേർ. സ്ഥലംമാറിപ്പോയതുമൂലം ഫോം കിട്ടാത്തവർക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം. അതിന് ആദ്യം ഇവരുടെ പട്ടിക പ്രസിദ്ധീകരിക്കണം. അല്ലാത്തപക്ഷം ഫോം കിട്ടാത്തവർ എസ്. ഐ.ആറിന്റെ കരട് പട്ടികയിൽ പോലും ഉൾപ്പെടാതെ പുറത്താകും. പിന്നീട് ഇവർക്ക് പട്ടികയിൽ ഉൾപ്പെടണമെങ്കിൽ പുതിയ അപേക്ഷ നൽകി കാത്തിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

