എസ്.ഐ.ആർ: 62 മണ്ഡലങ്ങളിൽ ഹിയറിങ് പൂർത്തിയായി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് 62 നിയമസഭ മണ്ഡലങ്ങളിൽ നോട്ടീസ് കൈപ്പറ്റിയ മുഴുവൻപേരുടെയും എസ്.ഐ.ആർ ഹിയറിങ് നടപടികൾ പൂർത്തിയാക്കിയതായി തെരഞ്ഞെടുപ്പ് കമീഷൻ.
14 നിയോജക മണ്ഡലങ്ങളിലും ഹിയറിങ് പൂർത്തിയാക്കിയ എറണാകുളം, തിരുവനന്തപുരം ജില്ലകളാണ് മുന്നിൽ. 10 മണ്ഡലങ്ങളിൽ ഹിയറിങ് പൂർത്തിയാക്കിയ പാലക്കാടാണ് രണ്ടാമത്.
ഒമ്പത് മണ്ഡലങ്ങളിൽ നടപടികൾ പൂർത്തിയാക്കിയ ആലപ്പുഴ മൂന്നാമതും. ഹിയറിങ് പൂർത്തിയാക്കിയ മണ്ഡലങ്ങൾ ക്രമത്തിൽ. ഹിയറിങ്ങുകളുടെ എണ്ണം ബ്രാക്കറ്റിൽ.
ഉദുമ (ഹിയറിങ് -22,431), ധർമടം (17,972), ഏറനാട് (20,253), വണ്ടൂർ (22,829), തൃത്താല (16,501), പട്ടാമ്പി (17,256), ഷൊർണൂർ (20,753), കോങ്ങാട് (18,553), മണ്ണാർക്കാട് (20,893), മലമ്പുഴ (37,201), പാലക്കാട് (36,956), തരൂർ (20,957), ചിറ്റൂർ (24,986), ആലത്തൂർ (20,474), വടക്കാഞ്ചേരി (22,508), തൃശൂർ (27,923), പുതുക്കാട് (30,544), ചാലക്കുടി (33,756), പെരുമ്പാവൂർ (20,511), അങ്കമാലി (27,191), ആലുവ (27,614), കളമശ്ശേരി (24,958), പറവൂർ (23,335), വൈപ്പിൻ (25,553), കൊച്ചി (31,221), തൃപ്പൂണിത്തുറ (47,776), എറണാകുളം (35,473), തൃക്കാക്കര (37,612), കുന്നത്തുനാട് (20,688), പിറവം (26,003), മുവാറ്റുപുഴ (27,404), കോതമംഗലം (17,774), തൊടുപുഴ (27,208), പാല (39,323), കടുത്തുരുത്തി (33,481), വൈക്കം (19,518), ചങ്ങനാശ്ശേരി (53,465), കാഞ്ഞിരപ്പള്ളി (36,764), പൂഞ്ഞാർ (41,276), അരൂർ (28,180), ചേർത്തല (22,371), ആലപ്പുഴ (37,438), അമ്പലപ്പുഴ (29,043), കുട്ടനാട് (14,233), ഹരിപ്പാട് (21,479), കായംകുളം (33,932), മാവേലിക്കര (26,332), ചെങ്ങന്നൂർ (31,610), വർക്കല (24,810), ആറ്റിങ്ങൽ (26,820), ചിറയിൻകീഴ് (24,384), നെടുമങ്ങാട് (27,518), വാമനപുരം (24,469), കഴക്കൂട്ടം (39,715), വട്ടിയൂർകാവ് (47,477), തിരുവനന്തപുരം (43,526), നേമം (42,390), അരുവിക്കര (23,427), പാറശ്ശാല (39,499), കാട്ടാക്കട (34,015), കോവളം (44,367), നെയ്യാറ്റിൻകര (35,129) എന്നിങ്ങനെയാണ് ഹിയറിങ് പൂർത്തിയാക്കിയ മണ്ഡലങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

