Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിന്നാക്കക്കാർക്ക്...

പിന്നാക്കക്കാർക്ക് ജയിക്കാവുന്ന സീറ്റുകൾ നൽകണമെന്ന് രാഹുലിനോട് ശിവഗിരി മഠം

text_fields
bookmark_border
പിന്നാക്കക്കാർക്ക് ജയിക്കാവുന്ന സീറ്റുകൾ നൽകണമെന്ന് രാഹുലിനോട് ശിവഗിരി മഠം
cancel
camera_alt

ശി​വ​ഗി​രി​യി​ലെ ശ്രീ​നാ​രാ​യ​ണ​ഗു​രു സ​മാ​ധി മ​ണ്ഡ​പ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ ശ്രീ​നാ​രാ​യ​ണ ധ​ർ​മ​സം​ഘം ട്ര​സ്റ്റ് പ്ര​സി​ഡ​ന്റ് സ്വാ​മി സ​ച്ചി​ദാ​ന​ന്ദ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വാ​മി ശു​ഭാം​ഗാ​ന​ന്ദ​യും ചേ​ർ​ന്ന് സ്വീ​ക​രി​ക്കു​ന്നു

വർക്കല: പിന്നാക്ക വിഭാഗങ്ങളിലെ സ്ഥാനാർഥികൾക്ക് ജയിക്കാവുന്ന സീറ്റുകൾ നൽകണമെന്ന് രാഹുൽ ഗാന്ധിയോട് ശിവഗിരി മഠം അഭ്യർഥിച്ചതായി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. രാഹുൽ ഗാന്ധി ശിവഗിരിയിലെ സന്ദർശനം പൂർത്തിയാക്കി മടങ്ങിയശേഷം വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പുകളിൽ പിന്നാക്ക ജനവിഭാഗങ്ങൾ പിന്തള്ളപ്പെട്ടു പോകുന്നുണ്ട്. അതിനാൽ അത്തരം ജനവിഭാഗങ്ങളിലെ സ്ഥാനാർഥികളെക്കൂടി പരിഗണിക്കണം. അവർക്ക് ഭൂരിപക്ഷമുള്ളയിടങ്ങളിലും ജയിക്കാനാവുന്നതുമായ സീറ്റുകൾ നൽകണമെന്ന അഭ്യർഥന ശിവഗിരി മഠം രേഖാമൂലമാണ് രാഹുൽ ഗാന്ധിക്ക് നൽകിയത്.

കത്ത് വായിച്ച രാഹുൽ അനുകൂലമായി പ്രതികരിച്ചെന്നും സ്വാമി സച്ചിദാനന്ദ അറിയിച്ചു. ശിവഗിരി മഠം പ്രസിഡന്റും ജനറൽ സെക്രട്ടറിയും ട്രഷററും ഒപ്പുവെച്ച കത്താണ് നൽകിയത്. പ്രത്യേക മണ്ഡലങ്ങളെയോ സ്ഥാനാർഥികളെയോ നിർദേശിച്ചോ എന്ന ചോദ്യത്തിന്, ആദ്യം ചിരിയായിരുന്നു സ്വാമിയുടെ മറുപടി. ശേഷം, അതൊക്കെ പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്ന മറുപടിയും അദ്ദേഹം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Backward CommunityAssembly electionsSivagiri MathRahul Gandhi
News Summary - Sivagiri Math asks Rahul to give winnable seats to backward classes
Next Story