ശിവകുമാറിെൻറ സ്വത്ത് സമ്പാദനം ബിനാമി പേരുകളിലെന്ന് വിജിലൻസ്
text_fieldsതിരുവനന്തപുരം: മുൻമന്ത്രി വി.എസ്. ശിവകുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചത് പേ ഴ്സനൽ സ്റ്റാഫിെൻറയും സുഹൃത്തായ അഭിഭാഷകെൻറയും പേരുകളിലായിരുന്നെന്ന് വിജില ൻസ്. ഇൗ കേസുമായി ബന്ധപ്പെട്ട് േകാടതിയിൽ സമർപ്പിച്ച പ്രഥമവിവര റിപ്പോർട്ടിലാണ ് ഇക്കാര്യം ഉള്ളത്. എന്നാൽ വി.എസ്. ശിവകുമാറിനെതിരെ പ്രഥമദൃഷ്ട്യാ അനധികൃത സമ്പാദ്യങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതിന് വ്യക്തത വരണമെങ്കിൽ വിശദമായ അന്വേഷണം നടക്കേണ്ടതുണ്ടെന്നും വിജിലൻസ് സൂപ്രണ്ട് വി.എസ്. അജി സമർപ്പിച്ച എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.
വി.എസ്. ശിവകുമാർ മന്ത്രിയായിരുന്ന 2011 മേയ് 18 മുതൽ 2016 മേയ് 20 വരെ കാലഘട്ടത്തിൽ ഒപ്പമുണ്ടായിരുന്ന ആറുപേരുടെ സാമ്പത്തിക േസ്രാതസ്സുകൾ അന്വേഷിച്ചു. ഇതിൽ ശ്രീകുമാർ നായർ, ടി.ആർ. വാസുദേവൻ നായർ, പി.ആർ. സുനിൽ കുമാർ എന്നിവരുടെ വാർഷിക വരുമാനങ്ങൾ ഇവരുടെ വരുമാനവുമായി താരതമ്യപെട്ടിരുന്നു. എന്നാൽ ശിവകുമാറിെൻറ ഡ്രൈവർ ഷൈജു ഹരൻ, എം. രാജേന്ദ്രൻ, അഡ്വ. എൻ.എസ്. ഹരികുമാർ എന്നിവരുടെ വരുമാനം സംബന്ധിച്ച സ്രോതസ്സ് വ്യക്തമാക്കാൻ ഇവർക്ക് സാധിച്ചില്ല. അതുകൊണ്ട് തന്നെ അവരെ കേന്ദ്രീകരിച്ചായിരുന്നു പിന്നീട് അന്വേഷണം നടത്തിയത്.
ഇതിൽ ഡ്രൈവർ ഷൈജു ഹരന് ലഭിക്കാവുന്ന വാർഷിക വരുമാനം 4,67,433 രൂപ ആയിരുന്നു. എന്നാൽ ഇയാളുടെ വരുമാനം 26,50,058 രൂപയാണ്. എം. രാജേന്ദ്രെൻറ വാർഷിക വരുമാനം 2,34,462. പക്ഷേ, അദ്ദേഹത്തിന് ലഭിച്ചത് 33,03,594 രൂപ. സുഹൃത്തായ അഡ്വ. എൻ.എസ്. ഹരികുമാറിെൻറ വരുമാനം 36,95,250യായിരുന്നു. അദ്ദേഹത്തിന് ലഭിച്ചത് 79,59,00 രൂപയാണ്. ഇവർ ഇതൊക്കെ വാങ്ങിക്കൂട്ടിയിരിക്കുന്നത് ശിവകുമാർ മന്ത്രിയായിരുന്ന കാലത്താണെന്നും വിജിലൻസ് കണ്ടെത്തിട്ടുണ്ട്. അതിനാലാണ് ഇതുസംബന്ധിച്ച കൂടുതൽ അന്വേഷണം വേണമെന്ന് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.