കന്നുകാലി കശാപ്പ് നിരോധനം; ഹൈകോടതി വിശദീകരണം തേടി
text_fieldsകൊച്ചി: കന്നുകാലികെള കശാപ്പ് ചെയ്യാൻ വിൽക്കുന്നത് തടഞ്ഞ ഉത്തരവിനെതിരായ ഹരജിയിൽ ഹൈകോടതി കേന്ദ്ര സർക്കാറിെൻറ വിശദീകരണം തേടി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.ജി. സുനിൽ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് ഡിവിഷൻ ബെഞ്ച് കേന്ദ്ര സർക്കാറിൽനിന്ന് കൂടുതൽ വിശദീകരണം തേടിയത്.
ഹരജി വീണ്ടും ബുധനാഴ്ച പരിഗണിക്കാൻ മാറ്റി. ഹൈബി ഇൗഡൻ എം.എൽ.എ, ഇറച്ചി വിൽപനക്കാരനായ കെ.യു. കുഞ്ഞുമുഹമ്മദ് എന്നിവർ നൽകിയ ഹരജികളും സിംഗിൾ ബെഞ്ച് ഡിവിഷൻ ബെഞ്ചിന് വിട്ടു. വ്യക്തികളുടെ സ്വാതന്ത്ര്യത്തിലേക്കും സംസ്ഥാനത്തിെൻറ അവകാശത്തിലേക്കും കടന്നുകയറുന്നതാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിെൻറ ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് സുനിലിെൻറ ഹരജി. മാംസ വിൽപനക്ക് കാലികളെ എത്തിക്കുന്ന തന്നെ പോലുള്ള വ്യാപാരികളുടെ തൊഴിൽ ചെയ്യാനുള്ള അവകാശത്തെയാണ് നിഷേധിച്ചിരിക്കുന്നതെന്നാണ് കുഞ്ഞുമുഹമ്മദിെൻറ ഹരജിയിലെ ആരോപണം.
പുതിയ ഉത്തരവ് നിയമപരമായി നിലനിൽപ്പില്ലാത്തതായി പ്രഖ്യാപിക്കണമെന്നും കേരളത്തിൽ നടപ്പാക്കരുതെന്ന് ഉത്തരവിടണമെന്നുമാണ് മൂവരുടെയും ഹരജികളിലെ ആവശ്യം. പൊതുതാൽപര്യ ഹരജിയിൽ കേന്ദ്ര- സംസ്ഥാന സർക്കാറുകൾ വിരുദ്ധ നിലപാടുകളാണ് സ്വീകരിച്ചത്. കന്നുകാലി സംരക്ഷണം സംസ്ഥാന സർക്കാറിെൻറ അധികാര പരിധിയിലാണെന്നും കേന്ദ്രത്തിന് ഇക്കാര്യത്തിൽ നിയമം കൊണ്ടുവരാനാകില്ലെന്നും ഹരജിക്കാരനെ പിന്തുണച്ച സംസ്ഥാന സർക്കാർ അറിയിച്ചു. സംസ്ഥാന പട്ടിക രണ്ടിൽ എൻട്രി 15 പ്രകാരമാണ് ഇൗ അധികാരമുള്ളത്.
കന്നുകാലി സംരക്ഷണം, സുരക്ഷിതത്വം, കന്നുകാലി സമ്പത്ത് വർധിപ്പിക്കൽ, മൃഗാരോഗ്യ പരിശീലനം തുടങ്ങിയ കാര്യങ്ങൾ സംസ്ഥാന പട്ടികയിൽ വരുന്നതാണ്. കന്നുകാലി വിപണിയും വിപണന മേളകളും സംസ്ഥാന സർക്കാറിെൻറ കീഴിലുള്ളതാണ്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ 11ാം വകുപ്പ് മൂന്നാം ഉപവകുപ്പ് പ്രകാരം ഭക്ഷണാവശ്യത്തിന് യോഗ്യമായ മൃഗങ്ങളെ കൊല്ലുന്നത് െതറ്റല്ല. ആക്ട് നിലവിലിരിക്കെ ഭേദഗതികളില്ലാതെ കൊണ്ടുവരുന്ന റൂൾ നിലനിൽക്കില്ലെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി.
അതേസമയം, ഭരണഘടനയുടെ നിർദേശക തത്ത്വങ്ങളിൽ പരാമർശിക്കുന്നതാണ് മൃഗസംരക്ഷണമെന്നതിനാൽ ഇക്കാര്യത്തിൽ നിയമം കൊണ്ടുവരാനും ഉത്തരവിടാനും കേന്ദ്രത്തിന് അധികാരമുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ബിഹാർ അടക്കം മൂന്ന് സംസ്ഥാനങ്ങളിൽ കാലികളെ കൊല്ലുന്നത് നിരോധിച്ചതിനെ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് ശരിെവച്ചിട്ടുണ്ട്. ഇത് പിന്നീട് ഏഴംഗ ബെഞ്ചും ശരിവെച്ചതായും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാറിെൻറ വിശദീകരണം തേടേണ്ടതുണ്ടെന്നും സർക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചു. തുടർന്നാണ് കൂടുതൽ വിശദീകരണത്തിനായി ഹരജി ബുധനാഴ്ചത്തേക്ക് മാറ്റിയത്. മറ്റ് രണ്ട് ഹരജികൾ ഡിവിഷൻ െബഞ്ചിൽ കേൾക്കാനായി മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.