മനുഷ്യാവകാശ പ്രവർത്തക കൊല്ലപ്പെട്ട നിലയിൽ; ഭർത്താവ് അറസ്റ്റിൽ
text_fieldsപുന്നയൂർകുളം: മനുഷ്യാവകാശ പ്രവർത്തകയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറ സ്റ്റിൽ. അണ്ടത്തോട് തങ്ങൾപ്പടി ചെറായി റോഡിൽ കെട്ടുങ്ങൽ പാലത്തിന് സമീപം താമസിക്കു ന്ന പെരുമ്പടപ്പ് സ്വദേശിനി ചീനിക്കര സുലൈഖയാണ് (52) കൊല്ലപ്പെട്ടത്. ഭർത്താവ് പാലക്കാ ട് സ്വദേശി ചീനിക്കര യൂസഫിനെ (60) വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാവ ിലെ 7.30ഓടെയാണ് സംഭവം. വീടിനുള്ളിൽ ഓടിളക്കി കയറിയ യൂസഫ് ഉറങ്ങിക്കിടന്ന സുലൈഖയുടെ കഴുത്തിൽ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഈസമയം വീട്ടിലുണ്ടായിരുന്ന സുലൈഖയുടെ മാതാവ് കരുമത്തിപ്പറമ്പിൽ ഖദീജ വീടിെൻറ പിൻഭാഗത്ത് മുറ്റമടിക്കുകയായിരുന്നു. കൃത്യത്തിനുശേഷം യൂസഫ് ഓടിളക്കിയ ഭാഗത്തുകൂടി തന്നെ രക്ഷപ്പെടുകയായിരുന്നു. ഖദീജയുടെ കരച്ചിൽ കേട്ടാണ് പരിസരവാസികൾ സംഭവമറിയുന്നത്. മൂന്നുമാസമായി യുസഫും ഭാര്യ സുലൈഖയും പിരിഞ്ഞുകഴിയുകയായിരുന്നു. മരപ്പണിക്കാരനായ യൂസഫ് എരമംഗലത്താണ് താമസം.
ഇടക്കിടക്ക് വീട്ടിലെത്തി ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട് എരമംഗലത്ത് എത്തിയ ഇയാൾ പാലക്കാട്ടേക്ക് പോകാനിരിക്കെയാണ് പൊലീസ് പിടികൂടിയത്. ആയുധവും കണ്ടെടുത്തിട്ടുണ്ട്. പി.യു.സി.എൽ മലപ്പുറം ജില്ല സെക്രട്ടറി, ദേശീയ കൗൺസിൽ അംഗം എന്നീ നിലകളിൽ സുലൈഖ പ്രവർത്തിച്ചിട്ടുണ്ട്.
പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ഖബറടക്കം തിങ്കളാഴ്ച അണ്ടത്തോട് ജുമാഅത്ത് ഖബർ സ്ഥാനിൽ. മക്കൾ: മൻസൂർ, മിർഷാദ്, മിന്നത്ത്, മരുമക്കൾ: നൗഫൽ, റുബീന, ഖദീജ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.