സോഫിയ ബിന്ദിന് മീഡിയ അക്കാദമി പുരസ്കാരം
text_fieldsതിരുവനന്തപുരം: കേരള മീഡിയ അക്കാദമിയുടെ 2018ലെ ആറ് മാധ്യമ അവാർഡുകൾ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു പ്രഖ്യാപിച്ചു. മികച്ച ദൃശ്യമാധ്യമപ്രവർത്തനത്തിനുള്ള അവാർഡിന് മീഡിയവൺ ടി.വിയിലെ സീനിയർ പ്രൊഡ്യൂസർ സോഫിയ ബിന്ദ് കെ.പി അർഹയായി.
ഹരിയാനയിലെ വധുക്കളായി ചെന്നെത്തുന്ന മലയാളി പെൺകുട്ടികളുടെ കഥ പറയുന്ന 'ആൺനാട്ടിലെ പെണ്ണതിഥികൾ' എന്ന പരിപാടിയാണ് സോഫിയയെ അവാർഡിനർഹയാക്കിയത്. ജേക്കബ് പുന്നൂസ്, ടി.കെ. രാജീവ് കുമാർ, ഡോ. നീതു സോന എന്നിവരടങ്ങിയ കമ്മിറ്റിയാണ് വിധിനിർണയം നടത്തിയത്.
മികച്ച ഹ്യൂമൻ ഇൻററസ്റ്റ് സ്റ്റോറിക്കുള്ള എൻ.എൻ. സത്യവ്രതൻ അവാർഡിന് ദീപിക സബ് എഡിറ്റർ ഷിജു ചെറുതാഴം അർഹനായി.
മികച്ച പ്രാദേശിക പത്രപ്രവർത്തനത്തിനുള്ള ഡോ. മൂർക്കന്നൂർ നാരായണൻ അവാർഡിന് കേരളപ്രണാമം പത്രത്തിെൻറ ലേഖകൻ കൊളവേലി മുരളീധരൻ അർഹനായി. മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരൻ നമ്പ്യാർ അവാർഡിന് തത്സമയം ദിനപത്രത്തിലെ കെ.സി. റിയാസ് അർഹനായി. മികച്ച അന്വേഷണാത്മക റിേപ്പാർട്ടിനുള്ള ചൊവ്വര പരമേശ്വരൻ അവാർഡിന് മാതൃഭൂമി ദിനപത്രത്തിലെ സബ് എഡിറ്റർ അനു എബ്രഹാം അർഹനായി.
മികച്ച ന്യൂസ് ഫോട്ടോഗ്രഫിക്കുള്ള മീഡിയ അക്കാദമി അവാർഡിന് മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫർ റിജോ ജോസഫ് അർഹനായി. 25000 രൂപയും പ്രശസ്തിപത്രവും ശിൽപവും ആണ് പുരസ്കാരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.