കോഴിക്കോട്ട് കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞുവീണ് രണ്ടുമരണം
text_fieldsകോഴിക്കോട്: നഗരമധ്യത്തിൽ കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞുവീണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു. റാം മോഹൻ റോഡിൽ സ്റ്റേഡിയം ജങ്ഷനു സമീപമുണ്ടായ അപകടത്തിൽ ബിഹാർ ബേഗുസെറായി ജില്ലയിലെ ജബ്ബാർ (35), കിസ്മത്ത് (30) എന്നിവരാണ് മരിച്ചത്.
മുക്താർ, സംജാദ്, ജാബിർ, ഹൈദർ, മഞ്ജുലാൽ, റഫീഖ് എന്നിവരെ മറ്റു തൊഴിലാളികളും പൊലീസും ഫയർഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിെലത്തിച്ചു. ഇതിൽ മുക്താർ ഒഴികെയുള്ളവരുടെ പരിക്ക് ഗുരുതരമല്ല. വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. 10 നിലകളുള്ള ഷോപ്പിങ് കം റെസിഡൻഷ്യൽ കോംപ്ലക്സ് നിർമാണത്തിന് 25 അടിയിലേറെ താഴ്ചയിൽ മണ്ണെടുത്ത് ലിഫ്റ്റിെൻറ ഭാഗത്ത് കോൺക്രീറ്റ് പണിക്ക് പലകയടിച്ച് കമ്പി കെട്ടവെ തൊഴിലാളികളുടെ ദേഹത്തേക്ക് മണ്ണിടിഞ്ഞുവീഴുകയായിരുന്നു.
ജബ്ബാർ, മുക്താർ, കിസ്മത്ത് എന്നിവർ പൂർണമായും മണ്ണിനടിയിലായി. ശേഷിച്ചവരുടെ തല മാത്രമാണ് പുറത്തായത്. കിസ്മത്തിെന ഒരുമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെയാണ് പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. തുടർന്ന്, മുക്കാൽ മണിക്കൂറിനുശേഷം മുക്താറിനെ രക്ഷപ്പെടുത്താൻ സാധിച്ചു. ഏഴുമണിയോടെ ജബ്ബാറിെന മണ്ണുനീക്കി പുറത്തെടുത്തു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
നനഞ്ഞ് കുതിർന്ന മണ്ണ് ഇടിയുമെന്ന് രാവിലെ പണി തുടങ്ങുേമ്പാൾതന്നെ തൊഴിലാളികൾ സൈറ്റ് എൻജിനീയറോട് പറഞ്ഞിരുന്നുവത്രെ. എന്നാൽ, മണ്ണുമാന്തി യന്ത്രമുള്ളതിനാൽ ഇടിഞ്ഞാലും പെെട്ടന്ന് നീക്കാമെന്നും നിർമാണം നടത്തണമെന്നും എൻജിനീയർ വാശിപിടിച്ചതായി മറ്റു തൊഴിലാളികൾ പറഞ്ഞു. രാത്രി എട്ടുമണിയോടെയാണ് രക്ഷാപ്രവർത്തനം അവസാനിപ്പിച്ചത്. മമ്മദ് താഹിറാണ് മരിച്ച കിസ്മത്തിെൻറ പിതാവ്. ഭാര്യ: സാജോൺ. മക്കൾ: സാബോ, ഇബ്രാൻ, കൗസർ.
മണ്ണിടിഞ്ഞതോടെ സൈറ്റ് എൻജിനീയർ സ്ഥലം വിട്ടു, സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റടച്ചു
കോഴിക്കോട്: റാംമോഹൻ റോഡിൽ െകട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് രണ്ടു ജീവൻ പൊലിഞ്ഞതും ആറുപേർക്ക് പരിക്കേറ്റതും നിയമങ്ങൾ കാറ്റിൽപ്പറത്തിയുള്ള നടപടിക്കൊടുവിൽ. കെട്ടിടം നിർമിക്കുേമ്പാൾ വേണ്ട സുരക്ഷ ഒരുക്കാത്തതാണ് തൊഴിലാളികളുടെ ജീവൻ അപഹരിച്ചത്. ഇവിടെ കെട്ടിട നിർമാണത്തിന് നഗരസഭ അനുമതി നൽകിയത് രണ്ടാഴ്ച മുമ്പാണ്. എന്നാൽ, ആറുമാസം മുേമ്പ പ്രവൃത്തി തുടങ്ങിയതായി സമീപത്തുള്ളവർ പറയുന്നു.
മഴ ശക്തമാകുന്നതിന് മുമ്പ് ഭൂമിക്കടിയിലെ പ്രവൃത്തി പൂർണമായി തീർക്കാനായിരുന്നു ഉദ്ദേശ്യം. അതുപ്രകാരം സുരക്ഷ ഉറപ്പാക്കാതെ രാവും പകലും ഇതരസംസ്ഥാനക്കാരെക്കൊണ്ട് ജോലിചെയ്യിപ്പിക്കുകയായിരുന്നു. 25 അടിയോളം താഴ്ചയിലാണ് ഇവിടെ നിന്ന് മണ്ണെടുത്തത്. സമീപത്തെ നാലുനിലകളുള്ള രണ്ടു കെട്ടിടത്തിെൻറയും രണ്ടു നിലയുള്ള ഒരു കെട്ടിടത്തിെൻറയും തൊട്ടടുത്തുനിന്നുവരെ ഇത്രയും ആഴത്തിൽ മണ്ണെടുത്തത് ഇൗ െകട്ടിടങ്ങൾക്കും ഭീഷണിയാണ്. മണ്ണ് ഇടിയുമെന്ന് ഉറപ്പായതിനാൽ തൊഴിലാളികൾ പിൻതിരിഞ്ഞ് നിന്നേപ്പാൾ സൈറ്റ് എൻജിനീയർ ഇടപെട്ട് നിർബന്ധിച്ച് ചളിയിൽ ജോലി ചെയ്യിക്കുകയായിരുന്നു. ‘ഇന്ന് ജോലി ചെയ്തില്ലെങ്കിൽ നാളെ ജോലിയുണ്ടാവില്ല’ എന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് മുഴുവനാളുകളും ജോലിക്കിറങ്ങിയത്.
കെട്ടിടം നിർമിക്കുേമ്പാൾ സൈറ്റിെൻറ പൂർണ വിവരവും കെട്ടിടത്തിെൻറ രൂപരേഖ, പ്രവൃത്തി നടത്തുന്നവരുെട വിലാസം എന്നിവ ഉൾപ്പെടെ ബോർഡിൽ എഴുതിവെക്കണമെന്നാണ് ചട്ടം. എന്നാൽ, ഇെതാന്നും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. സൈറ്റിെൻറ ചുറ്റുപാടും ഷീറ്റുകൊണ്ട് മറച്ച് പ്രവൃത്തി നടത്തുകയായിരുന്നു. മണ്ണിടിഞ്ഞ് തൊഴിലാളികൾ കുടുങ്ങിയപ്പോൾ എൻജിനീയർ രക്ഷാപ്രവർത്തനത്തിന് കാത്തുനിൽക്കാതെ സ്ഥലം വിടുകയും ചെയ്തു. സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റ് അടച്ച് ആളുകൾ വരുന്നത് തടയാനും ശ്രമിച്ചു. സമീപത്തെ ട്രാവൽ ഉടമയാണ് ഫയർഫോഴ്സിലും പൊലീസിലും വിവരം അറിയിച്ചത്.
കെട്ടിട നിർമാണ പ്രവൃത്തി നടക്കുന്ന ൈസറ്റുകളിൽ തൊഴിലാളികൾക്ക് ഒരുവിധ സുരക്ഷയുമില്ലെന്ന് ഇതിനകം വിവിധ കോണുകളിൽനിന്ന് വിമർശനമുയർന്നിരുന്നു. എന്നാൽ, തൊഴിൽ വകുപ്പോ മറ്റു ഒൗദ്യോഗിക ഏജൻസികളോ മതിയായ പരിശോധന നടത്താത്തതാണ് നിയമലംഘനങ്ങളും അപകടങ്ങളും ആവർത്തിക്കാനിടയാക്കുന്നത്. മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി കോംപ്ലക്സിെൻറ നിർമാണത്തിനിടെ തൂൺ വീണും കാരപ്പറമ്പ്, തൊണ്ടയാട് എന്നിവിടങ്ങളിൽ ഫ്ലാറ്റ് നിർമാണത്തിനിടെ ഉയരത്തിൽനിന്ന് വീണും പന്തീരാങ്കാവിൽ മണ്ണിടിഞ്ഞും പത്തോളം ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഇതിലൊന്നും ഇതുവരെ കാര്യമായ നടപടി ഉണ്ടായിട്ടില്ല.
രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു
കോഴിക്കോട്: റാം േമാഹൻ റോഡിൽ അപകടമുണ്ടാക്കിയ കെട്ടിടത്തിെൻറ നിർമാണ പ്രവൃത്തിയിൽ നിയമലംഘനം ബോധ്യപ്പെട്ടതായും സംഭവത്തിൽ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തതായും ജില്ല കലക്ടർ യു.വി. ജോസ് അറിയിച്ചു. ദുരന്തനിവാരണ നിയമപ്രകാരം ദുരന്തനിവാരണ അതോറിറ്റിയും കസബ പൊലീസുമാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. കാസർകോട് സ്വദേശി ആയിഷയുടെ പേരിലാണ് കെട്ടിട നിർമാണത്തിന് അനുമതി നൽകിയത് എന്നാണ് ലഭ്യമായ വിവരം. മഴപെയ്ത് മേൽമണ്ണ് പൂർണമായി കുതിർന്നത് വകവെക്കാതെ വലിയ ആഴത്തിൽ മണ്ണെടുത്ത സ്ഥലത്ത് ജോലിചെയ്യിപ്പിക്കുകയായിരുന്നു. ആഴത്തിൽ മണ്ണെടുത്തത് സമീപത്തെ െകട്ടിടങ്ങൾക്കുവെര ഭീഷണിയാണ്. നിർമാണ അനുമതി നൽകിയതിൽ എന്തെങ്കിലും അപാകതകൾ ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ അറിയിച്ചതായും കലക്ടർ കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.