സോളാർ കമീഷൻ ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും
text_fields
കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിച്ച ജസ്റ്റിസ് ജി. ശിവരാജന് കമീഷന് ചൊവ്വാഴ്ച സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചേക്കും. കമീഷെൻറ കാലാവധി സെപ്റ്റംബർ 27ന് അവസാനിക്കുന്ന സാഹചര്യത്തിൽ ഒരുദിവസം മുേമ്പ റിപ്പോർട്ട് നൽകുമെന്നാണ് സൂചന.
2015 ജനുവരി 12ന് ആരംഭിച്ച സാക്ഷിവിസ്താരം 2017 ഫെബ്രുവരി 15നാണ് അവസാനിച്ചത്. 216 സാക്ഷികളെ വിസ്തരിച്ചു. 893 രേഖകള്‍ കമീഷന് അടയാളപ്പെടുത്തി. സോളാര്‍ തട്ടിപ്പും അനുബന്ധ സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച ആരോപണങ്ങൾ ശക്തമായിരിക്കെ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുേമ്പാൾ 2013 ഒക്ടോബര്‍ 28നാണ് റിട്ട.ജസ്റ്റിസ് ജി.ശിവരാജനെ അന്വേഷണ കമീഷനായി നിശ്ചയിച്ചത്.
ലൈംഗികമായി തന്നെ ദുരുപയോഗം ചെയ്തെന്നും ഒരു എൻ.ആർ.ഐ വ്യവസായിയിൽ നിന്നും മറ്റൊരു ഇന്ത്യൻ വ്യവസായിയിൽ നിന്നും കമീഷൻ ലഭിക്കാൻ ഇടനിലക്കാരിയായി ഉപയോഗിച്ചെന്നുമാണ് ഏറ്റവുമൊടുവിൽ സരിത നായർ കമീഷന് മൊഴി നൽകിയത്. മന്ത്രിസഭയിലെ സഹപ്രവർത്തകർ അടക്കം നിരവധി കോൺഗ്രസ് നേതാക്കൾക്കെതിരെ സരിത ആരോപണം ഉന്നയിച്ചിട്ടുണ്ട്. രണ്ടു തവണയായി സീൽ ചെയ്ത കവറുകളിൽ അവർ തെളിവുകളും ഹാജരാക്കി. കമീഷനിൽ നിന്നു പ്രതികൂലമായ റിപ്പോർട്ട് വന്നാൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പ്രോസിക്യൂട്ട് ചെയ്യേണ്ടിവരും.
കേസിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻചാണ്ടി നൽകിയ ഇടക്കാല ഹരജിയിൽ വിധി പറയുന്നത് ഒക്ടോബർ ഏഴിലേക്ക് മാറ്റിയിരുന്നു. കേസിൽ ഉമ്മൻ ചാണ്ടി അഞ്ചാം പ്രതിയാണ്. സ്കോസ എജുക്കേഷനൽ കൺസൾട്ടൻറ്സ് മാനേജിങ് ഡയറക്ടർ ബിനു നായർ, ഡയറക്ടർമാരായ ആൻഡ്രൂസ്, ഡെൽജിത്, സ്കോസ കൺസൾട്ടൻറ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് മറ്റു പ്രതികൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.