വിജയകുമാരിയുടെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ
text_fieldsപീരുമേട്: വാഗമൺ കോട്ടമല എസ്റ്റേറ്റിൽ വിജയകുമാരി മരിച്ച സംഭവത്തിൽ മകൻ ശരത്കുമാർ അറസ്റ്റിൽ. മാർച്ച് 25ന് രാത്രിയാണ് വിജയകുമാരി കൊല്ലപ്പെട്ടത്.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ബോധരഹിതയായി വീണു എന്നുപറഞ്ഞ് ശരത്കുമാർ സമീപവാസികളെ വിളിച്ചുകൂട്ടി ഉപ്പുതറ ഗവ. ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർ പരിശോധിച്ചപ്പോൾ വിജയകുമാരി മരിച്ചതായി സ്ഥിരീകരിച്ചത്. 27ന് പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചു.
ജോലിക്കുപോയ മകൻ തിരികെയെത്താൻ താമസിച്ചതിനാൽ രാത്രി 8.30 വരെ മറ്റൊരു വീട്ടിൽ കാത്തിരിക്കുകയായിരുന്നു വിജയകുമാരി. ഇവിടെനിന്ന് ശരത് കുമാർ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയപ്പോൾ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നില്ല. ഇതിനാൽ മരണത്തിൽ നാട്ടുകാരും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചിരുന്നു.
പ്രാഥമിക നിരീക്ഷണത്തിൽ അസ്വാഭാവികത ബോധ്യപ്പെട്ടതോടെ പൊലീസ് വീണ്ടും മെഡിക്കൽ കോളജിൽ എത്തി പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറോട് സംസാരിച്ചപ്പോൾ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് വ്യക്തമായി. ഇതോടെ ശരത്കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. വാക്തർക്കത്തിനിടെ പിടിവലി ഉണ്ടായി എന്ന് ഇയാൾ പറഞ്ഞു. ഭിത്തിയിൽ ഇടിച്ച് വീണതിന് പിന്നാലെ താൻ കഴുത്തിൽ കുത്തിപ്പിടിച്ചതായും ശരത് കുമാർ പൊലീസിന് മൊഴി നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.