പാലക്കാട്ടെ സ്ഫോടനങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘം
text_fieldsകേരള പൊലീസ്
പാലക്കാട്: പാലക്കാട്ടെ സ്ഫോടനങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുമെന്ന് പാലക്കാട് എസ്.പി അജിത് കുമാർ. മൂത്താൻതറ വ്യാസവിദ്യാപീഠം സ്കൂളിന് സമീപത്തെ സ്ഫോടനവും പുതുനഗരത്തെ വീട്ടിലെ സ്ഫോടനവുമാണ് പ്രത്യേകസംഘം അന്വേഷിക്കുക. ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷണത്തിന് നേതൃത്വം നൽകും.
പുതുനഗരത്ത് പൊട്ടിയത് പന്നിപ്പടക്കമാണെന്ന് കണ്ടെത്തലിന് പിന്നാലെ വനംവകുപ്പും അന്വേഷണം നടത്തും. നിലവിൽ അറസ്റ്റ് ചെയ്ത പ്രതികളിൽ നിന്ന് വനം വകുപ്പും മൊഴിയെടുത്തേക്കും.
നിലവിൽ അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, എക്സ്േപ്ലാസീവ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ടാകും. കല്ലേക്കാട്ട് നിന്ന് സ്ഫോടക വസ്തുക്കളും പിടികൂടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചത്.
ക്വാറിയിലേക്ക് സ്ഫോടക വസ്തുക്കൾ വരുന്നതിന്റെ വിവരങ്ങൾ ശേഖരിക്കും. ആഗസ്റ്റ് 26ന് കോയമ്പത്തൂരിൽ ജലാറ്റിൻ സ്റ്റിക് കോയമ്പത്തൂർ തീവ്രവാദ വിരുദ്ധസേന പിടികൂടിയിരുന്നു. കേരളത്തിലേക്ക് വരുന്ന ലോറിയാണ് പിടികൂടിയത്. ഇതിന്റെ വിവരങ്ങളും അന്വേഷണസംഘം ശേഖരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.