മീണക്കെതിരെ മാനനഷ്ടകേസ് –ശ്രീധരൻപിള്ള
text_fieldsകോഴിക്കോട്: തനിക്കെതിെര വ്യക്തിഹത്യ നടത്തിയ മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർ ടിക്കാറാം മീണക്കെതിരെ മാനനഷ ്ടകേസ് ഫയൽ ചെയ്യുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.എസ്. ശ്രീധരൻപിള്ള വാർത്തസമ്മേളനത്തിൽ അറിയിച് ചു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ എന്നെ വിഡ്ഢിത്തം പറഞ്ഞ് നടക്കുന്ന ആളായാണ് അദ്ദേഹം ചിത്രീകരിച്ചത്. എന്ത ് വിഡ്ഢിത്തമാണ് ഞാൻ പറഞ്ഞതെന്ന് വ്യക്തമാക്കണം. തെരഞ്ഞെുടപ്പ് കമീഷനിൽ നിന്ന് കുറ്റാരോപണ നോട്ടീസ് പോലും ലഭിക്കാത്ത ഞാൻ
രണ്ടുതവണ മാപ്പു പറഞ്ഞുവെന്ന മീണയുടെ പ്രസ്താവന സത്യത്തിന് നിരക്കാത്തതാണ്.
രാഷ്ട്രീയ പാർട്ടിയുടെ യോഗത്തിൽ പെങ്കടുത്തപ്പോഴാണ് മീണയെ കണ്ടത്. പിന്നീട് തൃശൂർ ജില്ല കലക്ടർക്കെതിരെ വഴിവിട്ട വാക്കുകൾ ചിലരിൽ നിന്നുണ്ടായതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ഒരുതവണ വിളിക്കുകയും മാത്രമേ ചെയ്തുള്ളൂ.
എന്നെ പ്രചാരണരംഗത്തുനിന്ന് മാറ്റിനിർത്താൻ നടത്തിയ ശ്രമം പരാജയപ്പെട്ടത് സത്യത്തിെൻറ വിജയമാണ്. ഇതുവരെയുള്ളതിൽ വെച്ച് ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ ജനപിന്തുണ കൂടിയ തെരഞ്ഞെടുപ്പാവും ഇത്. പല മണ്ഡലങ്ങളിലും വിജയ സാധ്യതയുമുണ്ട്. അജണ്ട നിശ്ചയിക്കുന്ന തരത്തിലേക്ക് ബി.ജെ.പി വളർന്നു. ഞങ്ങൾ മുന്നോട്ടുെവക്കുന്ന അജണ്ടക്ക് മറ്റുള്ളവർ മറുപടി പറയേണ്ട അവസ്ഥ വന്നു. ഇടത്, വലത് മുന്നണികളുടെ പ്രസക്തി നഷ്ടപ്പെെട്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.