ഹേമ കമിറ്റി റിപ്പോർട്ട്; "പരാതി കൊടുത്തവർ തന്നെ പിൻവലിച്ചു, സർക്കാർ മുടക്കിയ പണത്തിന് എന്ത് പ്രയോജന"മെന്ന് ശ്രീകുമാരൻ തമ്പി
text_fieldsശ്രീകുമാരൻ തമ്പി
തിരുവനന്തപുരം: പരാതി നൽകിയവർ തന്നെ അത് പിൻവലിച്ച സ്ഥിതിക്ക് മുടക്കിയ പണത്തിന് എന്ത് പ്രയോജനമെന്ന് ഹേമ കമിറ്റി റിപ്പോർട്ടിൽ വിമർശനവുമായി ശ്രീകുമാരൻ തമ്പി. ഫിലിം ക്ലേവ് സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു.അദ്ദേഹം.
പരാതി പറഞ്ഞവർ തന്നെ അത് പിൻവലിച്ചാൽ സർക്കാർ മുടക്കിയ പണത്തിന് എന്ത് പ്രയോജനമെന്നാണ് ശ്രീകുമാരൻ തമ്പി ചോദിച്ചത്. എന്നാൽ ഹേമ കമിറ്റിയെ നിയോഗിച്ചതുകൊണ്ടും റിപ്പോർട്ടിനെ ഗൗരവമായി കണ്ടതുകൊണ്ടുമാണ് കോൺക്ലേവ് നടത്തുന്നതെന്ന് മന്ത്രി സജി ചെറിയാൻ അതേ വേദിയിൽ മറുപടി നൽകി.
കോൺക്ലേവ് സമാപന ചടങ്ങിൽ അടൂർ ഗോപാല കൃഷ്ണൻ നടത്തിയ പരാമർശത്തിനും മന്ത്രി മറുപടി നൽകി. സിനിമ നിര്‍മിക്കാന്‍ സ്ത്രീകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിലായിരുന്നു വിവാദ പരാമര്‍ശം.കൂടുതൽ സിനിമകൾ ചെയ്യാൻ പണം നൽകണമെന്നും അത് തെറ്റാായി കാണുന്നില്ലെന്നും കൂടുതൽ പണം നൽകുമ്പോൾ ലാഭം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സിനിമയുടെ 80 ശതമാനത്തിലധികം തുക ചെലവഴിക്കുന്നത് താരങ്ങൾക്കു വേണ്ടിയാണെന്നും അത് കുറക്കുന്നത് അവർ തന്നെ തീരുമാനിക്കണമെന്നും മന്ത്രി പ്രതികരിച്ചു. പട്ടിക ജാതി പട്ടിക വർഗങ്ങൾക്ക് 98 വർഷമായിട്ടും സിനിമാ മുഖ്യധാരയിൽ എത്താൻ കഴിഞ്ഞിട്ടില്ലെന്നും അവർക്ക് സഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാറിന്‍റെ സിനിമാ ധനസഹായം സിനിമാ നയത്തിന്‍റെ ഭാഗമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.