സംസ്ഥാന സി.ബി.എസ്.ഇ സ്കൂൾ കലോത്സവം: തൃശൂർ സഹോദയക്ക് കിരീടം
text_fieldsവാഴക്കുളം: ആവേശംനിറഞ്ഞ മത്സരങ്ങൾക്കൊടുവിൽ സി.ബി.എസ്.സി സംസ്ഥാന കലാമേളയിൽ തൃശൂ ർ സഹോദയ കിരീടം നേടി. 1780 പോയൻറ് നേടിയാണ് തുടക്കം മുതൽ വ്യക്തമായ ആധിപത്യം പുലർത്തി മു ന്നേറിയ തൃശൂരിെൻറ വിജയം. 1570 പോയൻറുമായി മലബാർ സഹോദയ രണ്ടാം സ്ഥാനത്തെത്തി. 1350 പോയൻറ് നേടി സെൻട്രൽ കേരള സഹോദയ മൂന്നാം സ്ഥാനത്തും 1259 പോയൻറുമായി പാലക്കാട് സഹോദയ നാലാം സ്ഥാ നത്തും 1225 പോയൻറ് നേടി കൊല്ലം അഞ്ചാം സ്ഥാനത്തുമെത്തി.
സ്കൂളുകളുടെ വിഭാഗത്തിൽ 493 പോയൻറുമായി കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ ഓവേറാൾ ചാമ്പ്യൻമാരായി. 411 പോയൻറുമായി തൃശൂർ ദേവമാതാ സി.എം.ഐ പബ്ലിക് സ്കൂൾ രണ്ടാമതെത്തി. കോഴിക്കോട് ദേവഗിരി സി.എം.ഐ പബ്ലിക് സ്കൂൾ 373 പോയൻറുമായി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 353 പോയൻറ് നേടിയ കാഞ്ഞങ്ങാട് ക്രൈസ്റ്റ് സി.എം.ഐ പബ്ലിക് സ്കൂൾ നാലാം സ്ഥാനവും 349 പോയൻറുമായി വടക്കേവിള ശ്രീനാരായണ പബ്ലിക് സ്കൂൾ അഞ്ചാം സ്ഥാനവും നേടി.
കാറ്റഗറി ഒന്നിൽ 116 പോയൻറ് നേടിയ തൃശൂർ സഹോദയ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ 109 പോയൻറുമായി കണ്ണൂർ സഹോദയയാണ് രണ്ടാം സ്ഥാനത്ത്. കാറ്റഗറി രണ്ടിൽ 247 പോയൻറ് നേടി തൃശൂർ സഹോദയ ഒന്നാം സ്ഥാനത്തും 243 പോയൻറുമായി കണ്ണൂർ സഹോദയ രണ്ടാം സ്ഥാനത്തും എത്തി. കാറ്റഗറി മൂന്നിൽ 624 പോയൻറ് നേടിയ തൃശൂർ സഹോദയ ഒന്നാമതെത്തി. 586 പോയൻറുമായി മലബാർ സഹോദയ രണ്ടാമതാണ്. കാറ്റഗറി നാലിൽ 667 പോയൻറ് നേടിയ തൃശൂർ സഹോദയ ഒന്നാമതും മലബാർ സഹോദയ 498 പോയൻറുമായി രണ്ടാം സ്ഥാനത്തുമെത്തി. 21 വേദികളിൽ അഞ്ച് കാറ്റഗറികളിലായി 144 ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. കേരളത്തിലെ 1400 സി.ബി.എസ്.ഇ സ്കൂളുകളിൽനിന്ന് എണ്ണായിരത്തോളം മത്സാരാർഥികളാണ് കലോത്സവത്തിൽ പങ്കെടുത്തത്.
കലോത്സവത്തിെൻറ സമാപന സമ്മേളനം ചലച്ചിത്രനടൻ ജഗദീഷ് ഉദ്ഘാടനം ചെയ്തു. കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സസ് പ്രസിഡൻറ് കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷതവഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി, സി.എം.ഐ കാർമൽ പ്രൊവിൻസ് മൂവാറ്റുപുഴ പ്രൊവിൻഷ്യൽ ഫാ. പോൾ പറക്കാട്ടേൽ, കേരള സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെൻറ് അസോസിയേഷൻ പ്രസിഡൻറ് അഡ്വ. ടി.പി.എം. ഇബ്രാഹിംഖാൻ, വൈസ് പ്രസിഡൻറ് കെ.എം. ഹാരിസ്, ട്രഷറർ എബ്രഹാം തോമസ്, എൽദോ എബ്രഹാം എം.എൽ.എ, ഫാ. സിജൻ പോൾ, മാനേജ്മെൻറ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.എസ്. രാമചന്ദ്രൻപിള്ള, കാർമൽ പബ്ലിക് സ്കൂൾ പി.ടി.എ പ്രസിഡൻറ് സിജി എം.കണ്ണിക്കാട്ട് എന്നിവർ പങ്കെടുത്തു. കോൺഫെഡറേഷൻ ഓഫ് സഹോദയ കോംപ്ലക്സസ് ജനറൽ സെക്രട്ടറി കെ.എ. ഫ്രാൻസിസ് സ്വാഗതവും ട്രഷറർ ഫാ. ബിജു വെട്ടുകല്ലേൽ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.