നഴ്സറി വിദ്യാർഥിനിയെ പീഡിപ്പിച്ച 63കാരന് 20 വർഷം കഠിനതടവ്
text_fieldsകൊച്ചി: നഴ്സറി വിദ്യാർഥിനിയായ മൂന്നേമുക്കാൽ വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 63കാ രന് 20 വർഷം കഠിനതടവ്. ഇരുമ്പനം മരുത്താട്ടിൽ ചന്ദ്രശേഖരനെയാണ് (63) എറണാകുളം അഡീഷ നൽ സെഷൻസ് (പോക്സോ) കോടതി ജഡ്ജി പി.ജെ. വിൻെസൻറ് ശിക്ഷിച്ചത്.
പീഡനവിവരം മനഃപൂർവം മറച്ചുവെച്ച നഴ്സറിയിലെ 36കാരിയായ അധ്യാപികയെ 10,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചിട്ടുണ്ട്. രണ്ട് വകുപ്പുകളിലായാണ് ചന്ദ്രശേഖരനെ കോടതി 20 വർഷത്തേക്ക് ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് 10 വർഷം അനുഭവിച്ചാൽ മതിയാവും. ഇതിനൊപ്പം 20,000 രൂപ പിഴയൊടുക്കണം. പിഴ നൽകിയില്ലെങ്കിൽ രണ്ടുവർഷം കൂടി തടവ് അനുഭവിക്കണം.
അധ്യാപിക പിഴയൊടുക്കിയില്ലെങ്കിൽ മൂന്നുമാസം ജയിൽശിക്ഷ അനുഭവിക്കണം. 2016 നവംബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.