Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിനിമ​യിലെ പോലെ വെടിവെച്ച് കാണിക്കുന്നതിനിടെ വെടിയുതിർന്നെന്ന് സഹപാഠികൾ; തോളെല്ലിന് പരിക്കേറ്റ വിദ്യാർഥിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി

text_fields
bookmark_border
സിനിമ​യിലെ പോലെ വെടിവെച്ച് കാണിക്കുന്നതിനിടെ വെടിയുതിർന്നെന്ന് സഹപാഠികൾ; തോളെല്ലിന് പരിക്കേറ്റ വിദ്യാർഥിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി
cancel
camera_alt

പൊ​ലീ​സ് തോ​ക്ക് പ​രി​ശോ​ധി​ക്കു​ന്നു

തൃത്താല(പാലക്കാട്): സ്കൂള്‍ വിദ്യാര്‍ഥിക്ക് ക്ലാസ് മുറിയില്‍ വെച്ച് വെടിയേറ്റത് സിനിമകളിൽ കാണുന്നതുപോലെ വെടിവെച്ച് കാണിക്കുന്നതിനിടെയെന്ന് സഹപാഠികൾ പൊലീസിന് മൊഴി നൽകി. ചില തിരകൾ തോക്കിൽ നിറച്ച നിലയിലും ചിലത് നിറക്കാത്ത നിലയിലുമുണ്ടായിരുന്നുവെന്നും കുട്ടികളുടെ മൊഴിയിലുണ്ട്.

പാലക്കാട് ജില്ലയിലെ പട്ടാമ്പി പരുതൂര്‍ ഹയര്‍സെക്കൻഡറി സ്കൂളില്‍ ചൊവ്വാഴ്ച രാവിലെ 11.45ഓടെയാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാർഥിക്കാണ് സഹപാഠിയുടെ കൈയിലെ നാടൻ തോക്കില്‍നിന്ന് വെടിയേറ്റത്. മൂന്ന് തവണയാണ് വെടിപൊട്ടിയത്. ആദ്യത്തേത് തറയിലേക്കായിരുന്നു. രണ്ടാമത്തേത് വിദ്യാർഥിയുടെ അരികിലൂടെ കടന്നുപോയി. അവസാനത്തെ വെടിയാണ് കൊണ്ടത്. തോളെല്ലിന് പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിലെത്തിച്ച് വെടിയുണ്ട പുറത്തെടുക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയനാക്കി. വിദ്യാർഥി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

കൊടുമുണ്ട സ്വദേശിയായ വിദ്യാർഥിയാണ് ക്ലാസിലേക്ക് തോക്ക് കൊണ്ടുവന്നത്. വീട്ടിലുണ്ടായിരുന്ന തോക്ക് സഹപാഠിയെ കാണിക്കാന്‍ കൊണ്ടുവന്നതായിരുന്നുവെന്നാണ് പറയുന്നത്. തോക്ക് കുട്ടിയുടെ അമ്മയുടെ ഷെൽഫിൽനിന്ന് ലഭിച്ചതാണെന്നാണ് സ്കൂൾ അധികൃതർ നൽകിയ വിവരമെന്ന് തൃത്താല എസ്.ഐ സത്യജിത്ത് പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് മരിച്ചുപോയ മുത്തച്ഛന്റെതാണ് നാടൻ നിർമിത റിവോൾവർ. ലൈസൻസ് ഇല്ലാത്ത തോക്കാണിത്.

തൃത്താല പൊലീസ് തോക്ക് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. തോക്കിന്റെ ഉറവിടം, ആരുടെ കൈവശമായിരുന്നു, എങ്ങനെയാണ് വിദ്യാർഥിക്ക് ലഭിച്ചത് തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചുവരികയാണ്. തോക്ക് കൊണ്ടുവന്ന വിദ്യാർഥിയുടെ വീട്ടിലും തൃത്താല, പട്ടാമ്പി പൊലീസിന്റെ നേതൃത്വത്തിൽ വിശദമായ പരിശോധന നടത്തി.

വെടിയൊച്ച കേട്ടതോടെ വിദ്യാർഥികൾക്കിടയിൽ വലിയ ആശങ്കയുണ്ടായതായി സ്കൂൾ അധികൃതർ പറഞ്ഞു. തുടർന്ന് ക്ലാസുകൾ അവസാനിപ്പിക്കുകയും വിദ്യാർഥികളെ വീട്ടിലേക്ക് പറഞ്ഞയക്കുകുമായിരുന്നു. അപകടകരമായ വസ്തുക്കൾ സ്കൂളിലേക്ക് കൊണ്ടുവരുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പരിശോധന ശക്തമാക്കും. രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Student shot while showing off like in cinema undergoes surgery
Next Story