മാനേജ്മെൻറിന്റെ പിടിപ്പുകേടിനും കോടതിക്കുമിടയിൽ കണ്ണൂർ മെഡിക്കൽ കോളജ് വിദ്യാർഥികൾ
text_fields‘‘ഒാേരാ ദിവസവും ഞങ്ങൾക്കെതിരെ വാർത്ത കൊടുത്ത് ഞങ്ങളെ പഠിപ്പിക്കാതിരിക്കാൻ നിങ്ങളെന്തിനാണ് വാശിപിടിക്കുന്നത് സർ?’’ -കണ്ണൂർ മെഡിക്കൽ കോളജിൽ പ്രവേശനം നേടി എന്ന ഒറ്റക്കാരണംകൊണ്ട് പരീക്ഷ എഴുതാൻ കഴിയാതെപോയ നൂറുകണക്കിന് ഉന്നത മെറിറ്റുള്ള കുട്ടികളുടെ ചോദ്യമാണിത്. കണ്ണൂർ മെഡിക്കൽ കോളജിൽ പ്രവേശനപ്പട്ടികയിൽ ഒന്നാം സ്ഥാനത്തുവന്ന കുട്ടിയുടെ അഖിലേന്ത്യാ നീറ്റ് റാങ്ക് 18499 ആണ്. നീറ്റ് പരീക്ഷയിൽ 453 സ്കോറും 97.5 പെർെസൻറയിലും നേടിയ ഇൗ വിദ്യാർഥിയുടെ മെറിറ്റുള്ള ഒറ്റ കുട്ടിയും പഠിക്കാത്ത 15 സ്വാശ്രയ കോളജുകൾ കേരളത്തിലുണ്ട്. ഇതു മനസ്സിലാക്കാതെ പത്രങ്ങളും ടെലിവിഷനും നിരന്തരം മെറിറ്റ് അട്ടിമറിച്ച കുട്ടികൾ എന്നു ഞങ്ങളെ പഴിച്ചുകൊണ്ടിരിക്കുകയാണ്.
രാപ്പകലില്ലാതെ പാടുപെട്ട് പഠിച്ച് നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയിട്ടും നിങ്ങല്ലൊം ചേർന്ന് ഞങ്ങളെ പഠിപ്പിക്കാതിരിക്കാൻ ശ്രമിക്കുന്നത് എന്തിനാണ്? ചാനൽ ചർച്ചകളിൽ മാനേജ്മെൻറിെൻറ കൊള്ളക്കെതിരെ എല്ലാവരും വന്നിരുന്നു സംസാരിക്കും. പക്ഷേ, വിദ്യാർഥികളുടെ കാര്യം ആരും പറയില്ല. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മാനേജ്മെൻറ് പ്രതിനിധികൾ എന്നിവരാണ് ചർച്ചയിലെ പ്രധാന വേഷങ്ങൾ. കുട്ടികളുടെ കാര്യം പറയാൻ കുട്ടികളെ നിങ്ങൾ വിളിക്കാത്തത് എന്താണ്?
കഴിഞ്ഞവർഷം കേരളത്തിൽ 23 സ്വാശ്രയ കോളജുകൾ ഉണ്ടായിരുന്നു. ഇതിൽ 2700 സീറ്റുകൾ ഉണ്ട്. അത് രണ്ടായി ഭാഗിച്ചാണ് കഴിഞ്ഞവർഷം പ്രവേശനം നടത്തിയത്. 1575 സീറ്റ് നീറ്റ് പരീക്ഷയിൽനിന്നും ബാക്കി 1125 സീറ്റ് കേരള സർക്കാർ നടത്തിയ എൻട്രൻസ് പരീക്ഷയായ ‘കീമി’ൽനിന്നുമാണ് പ്രവേശനം നടത്തിയത്. ഇൗ പ്രവേശനത്തിന് കണ്ണൂർ മെഡിക്കൽ കോളജിലെ ഒന്നാം റാങ്കുകാരിയുടെ സ്ഥാനം 126 ആണ്. അതിനാൽ, മറ്റ് സ്വാശ്രയ കോളജിൽ പഠിക്കുന്ന 1449 പേർ ഇൗ കുട്ടിയെക്കാൾ മാർക്ക് കുറഞ്ഞവരാെണന്ന് കാണാം. ‘നീറ്റ്’ പരീക്ഷയിൽ 18,499 റാങ്ക് ലഭിച്ച കണ്ണൂർ മെഡിക്കൽ കോളജിലെ ഇൗ കുട്ടിക്ക് പരീക്ഷ എഴുതാൻ കഴിയാതെ വന്നപ്പോൾ ‘നീറ്റി’ൽ 4,35,854 റാങ്ക് നേടിയ, 118 മാർക്ക് മാത്രമുള്ള ശ്രീനാരായണ കോളജിലെ വിദ്യാർഥിക്ക് പരീക്ഷ എഴുതാൻ കഴിഞ്ഞു. എല്ലാ സ്വാശ്രയ കോളജിലെയും അവസാന റാങ്കുകാർ നാലു ലക്ഷത്തിെൻറ പരിസരത്തുള്ളവരാണ്. ഇവിടെയാണ് ഒരു ലക്ഷത്തിൽ താഴെ റാങ്കുള്ള കണ്ണൂർ മെഡിക്കൽ കോളജിലെ ബഹുഭൂരിപക്ഷം കുട്ടികളും നീതി നിഷേധിക്കപ്പെട്ടു എന്ന് വിലപിക്കുന്നത്.
കഴിഞ്ഞ വർഷം എല്ലാ സ്വാശ്രയ കോളജുകളും സ്വന്തം വെബ്സൈറ്റു വഴിയാണ് കുട്ടികളെ പ്രവേശിപ്പിച്ചത്. മൂന്ന് സ്വാശ്രയ കോളജുകൾ സർക്കാറുമായി സീറ്റ് പങ്കുവെക്കാൻ തയാറായില്ല^കണ്ണൂർ, കരുണ, കെ.എം.സി.ടി മെഡിക്കൽ കോളജുകൾ. അവരോട് അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റി സ്പോട്ട് അഡ്മിഷനിൽ പെങ്കടുക്കാൻ പറഞ്ഞു. കണ്ണൂർ മെഡിക്കൽ കോളജ് ഹൈകോടതിയിൽ പോയി സ്പോട്ട് അഡ്മിഷനിൽ പെങ്കടുക്കേണ്ടതില്ല എന്ന വിധി വാങ്ങി. അതിന് ഉപദേശം കൊടുത്ത വക്കീലന്മാരാണ് യഥാർഥത്തിൽ കണ്ണൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളുടെ അന്തകരായത്. അവർക്ക് പണം കിട്ടാൻ അവർ കുട്ടികളെ കരുവാക്കി.
മേൽനോട്ട സമിതിയുടെ മുന്നിൽ കുട്ടികളുടെ പ്രവേശന രേഖകളെന്നു പറഞ്ഞ് അവർ ഹാജരാക്കിയ രേഖയിൽ കുട്ടികളുടെ പടവും ഒപ്പും ഉണ്ടായിരുന്നില്ല. ഇതുകൊണ്ട് എല്ലാ കുട്ടികളുടെയും പ്രവേശനം മേൽനോട്ട സമിതി റദ്ദുചെയ്തു. ഹൈകോടതി സമിതിയോടു പറഞ്ഞത് ഒാൺലൈനിൽ അപേക്ഷിക്കാത്ത കുട്ടികളെയും മെറിറ്റില്ലാത്തവരെയും ഒഴിവാക്കി മെറിറ്റുള്ള കുട്ടികളെ പ്രവേശിപ്പിക്കാനും അവരുടെ പഠനം സുരക്ഷിതമാക്കാനുമായിരുന്നു. എന്നാൽ, മേൽനോട്ട സമിതി എല്ലാം റദ്ദുചെയ്തു. അതിനുള്ള പ്രധാന കാരണം മാനേജ്മെൻറിെൻറ അഹന്തയും ധിക്കാരവുമായിരുന്നു.
ഒാൺലൈൻ അപേക്ഷകളുടെ പോരായ്മ പരിഹരിക്കുന്നതിനു പകരം മാനേജ്മെൻറ് പണംകൊണ്ട് എന്തും നേടാമെന്ന അഹങ്കാരത്തോെട സുപ്രീംകോടതിയിൽ കേസിനുപോയി. മെറിറ്റുള്ള കുട്ടികളെ സംരക്ഷിക്കണമെന്നല്ല, ന്യൂനപക്ഷ പദവിയുള്ള കോളജിെൻറ പ്രവേശനത്തിൽ മേൽനോട്ടം വഹിക്കാൻ അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റിക്ക് അധികാരമില്ലെന്നായിരുന്നു മാനേജ്മെൻറ് വാദിച്ചത്. സുപ്രീംകോടതി ആ വാദം തള്ളി. മാനേജ്മെൻറ് ഇതേ വാദം കുട്ടികളുടെ പേരിലും സുപ്രീംകോടതിയിൽ ഉന്നയിച്ചു. അതും കോടതി തള്ളി. അങ്ങനെ കുട്ടികൾക്ക് കോടതികളിൽ പോകാനുള്ള വഴി അടച്ചു. ഇതറിയാതെ കുട്ടികൾ ഹൈകോടതിയിൽ ഞങ്ങളുടെ മെറിറ്റ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി. കോടതി അത് മെയിൻറനബിൾ അല്ല എന്ന് പറഞ്ഞു തള്ളി. പിന്നീട് സുപ്രീം കോടതിയിലും കുട്ടികൾ പോയി. പക്ഷേ, ഇത് നേരത്തേ കേട്ടതാണെന്നു പറഞ്ഞ് വാദംപോലും കേൾക്കാതെ കോടതിതള്ളി.
ഇൗ സാഹചര്യത്തിലാണ് രക്ഷിതാക്കളും കുട്ടികളും കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, സത്യൻ മൊകേരി, കുമ്മനം രാജശേഖരൻ, കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, പി.സി. ജോർജ്, ഭരണകക്ഷി നേതാക്കളായ പി. ജയരാജൻ, എം.വി. ജയരാജൻ, മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, നിയമമന്ത്രി തുടങ്ങിയവരെ കണ്ടതും അവരോട് പഠിക്കാനുള്ള അവസരം സൃഷ്ടിച്ചുതരണമെന്ന് കരഞ്ഞപേക്ഷിച്ചതും. ആദ്യം അവർ കുട്ടികളെ പരിഗണിക്കാൻ തയാറായില്ല. മാർക്കും മറ്റ് രേഖകളും കാണിച്ച് കുട്ടികളുടെ മെറിറ്റ് ബോധ്യപ്പെടുത്തിയപ്പോൾ അവർ കുട്ടികളുടെ പഠനം തുടരുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു. ഇതിലൊന്നും മാനേജ്മെൻറിന് ഒരു പങ്കും ഉണ്ടായിരുന്നില്ല. എല്ലാ രാഷ്ട്രീയ നേതാക്കളിൽനിന്നും കത്ത് വാങ്ങിയത് രക്ഷാകർത്താക്കളായിരുന്നു. രക്ഷിതാക്കൾ കുട്ടികളെ രക്ഷിക്കെട്ട എന്നായിരുന്നു മാനേജ്മെൻറിെൻറ കാഴ്ചപ്പാട്.
നിയമസഭയിൽ പ്രതിപക്ഷ നേതാവ് സബ്മിഷൻ കൊണ്ടുവരുകയും മുഖ്യമന്ത്രി നിയമപരമായി കുട്ടികളെ സംരക്ഷിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. അതാണ് ഒാർഡിനൻസിെൻറ രൂപത്തിൽ ഇപ്പോൾ കാബിനറ്റ് പാസാക്കിയത്. ഇതിനെതിരെ കൗശലം പ്രയോഗിച്ച് ഞങ്ങളെ വഴിയാധാരമാക്കല്ലേ എന്നാണ് ഇപ്പോൾ ഞങ്ങളുടെ അപേക്ഷ. ഞങ്ങൾ അവിടെ പഠിക്കാൻ ചേർന്നത് 4.4 ലക്ഷം രൂപ ഫീസാണ് എന്ന് ജസ്റ്റിസ് ജയിംസ് കമ്മിറ്റി പത്രപ്രസ്താവന നടത്തിയതുകൊണ്ടായിരുന്നു. എന്നാൽ, കോടതി താൽക്കാലികമായി ഇത് 10 ലക്ഷമായി വർധിപ്പിച്ചു.
മൂന്ന് മാസത്തിനുള്ളിൽ ശാസ്ത്രീയമായി പരിശോധിച്ച് ഫീസ് നിശ്ചയിക്കാൻ അന്ന് കോടതി പറഞ്ഞെങ്കിലും അത് നടന്നില്ല. ഇപ്പോൾ ഇൗ പ്രശ്നം പരിഹരിക്കപ്പെടുേമ്പാൾ ഫീസിെൻറ കാര്യംകൂടി പരിഹരിക്കണം. കെ.എം.സി.ടിയുടെ ഫീസ് നിശ്ചയിക്കുേമ്പാൾ കണ്ണൂരിെൻറയും കരുണയുടെയും ഫീസ് നിശ്ചയിക്കപ്പെടുമെന്ന് കരുതുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.