ഷുഹൈബ് വധം; അടിച്ചാൽ പോര വെട്ടണമെന്ന് നിർദേശിച്ചതായി മൊഴി
text_fieldsകണ്ണൂർ: ഷുൈഹബ് വധത്തിൽ സി.പി.എം ഗൂഢാലോചന സംബന്ധിച്ച് പൊലീസിന് വ്യക്തമായ സൂചന. പിടിയിലായ ആകാശ് തില്ലേങ്കരി, റിജിൻരാജ് എന്നിവർ നേതാക്കളുടെ പങ്ക് സംബന്ധിച്ച വിവരങ്ങൾ പൊലീസ് മുമ്പാകെ വെളിപ്പെടുത്തി. ഡമ്മി പ്രതികളെ ഹാജരാക്കി രക്ഷപ്പെടുത്താമെന്നും ഭരണമുള്ളതിനാൽ പൊലീസിനെ പേടിക്കേണ്ടെന്നും നേതാക്കൾ ഉറപ്പുനൽകിയിരുന്നുവെന്നാണ് പ്രതികളുടെ മൊഴി. പാർട്ടിയുടെ ഒരു കേന്ദ്ര കമ്മിറ്റിയംഗവുമായി അടുപ്പമുള്ളയാൾ, ഒരു ജില്ല കമ്മിറ്റിയംഗത്തിെൻറ മകൻ, മറ്റൊരു ജില്ല നേതാവിെൻറ സഹോദരൻ എന്നിവർ ഗൂഢാലോചനയിലും മറ്റും പങ്കാളികളാണെന്നാണ് വെളിപ്പെടുത്തൽ. പ്രതികളുടെ കുറ്റസമ്മതം പൊലീസ് വിഡിയോയിൽ പകർത്തിയിട്ടുണ്ട്.പ്രതികളുടെ മൊഴിയിൽ പരാമർശിക്കുന്നവരെ കസ്റ്റഡിയിലെടുക്കാനുള്ള അന്വേഷണത്തിലാണ് പൊലീസ്. ഇവെരല്ലാം ഒളിവിലാണ്.
ഷുഹൈബ് വധത്തിന് പിന്നിൽ സി.പി.എമ്മാണെന്നും ആകാശ് തില്ലേങ്കരിയുടെ നേതൃത്വത്തിലാണ് കൃത്യം നടപ്പാക്കിയതെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പൊലീസ്. ഇക്കാര്യം നൂറുശതമാനം കൃത്യമായി തെളിയിക്കാനുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. എടയന്നൂർ സ്കൂൾ പ്രശ്നവുമായി ബന്ധെപ്പട്ട് ഷുഹൈബിെൻറ നേതൃത്വത്തിൽ സി.െഎ.ടി.യു സംഘത്തെ തടയുകയും മർദിക്കുകയും ചെയ്തിരുന്നു. അതിനുള്ള പ്രതികാരമെന്നനിലക്കാണ് നേതൃത്വത്തിെൻറ അറിവോടെ ഷുഹൈബിെൻറ കാലുവെട്ടാൻ തീരുമാനിച്ചതെന്നാണ് പ്രതികളുടെ മൊഴിയിൽനിന്ന് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.
എന്നാൽ, ഗൂഢാലോചന പാർട്ടി നേതൃത്വത്തിൽ ഏതുതലം വരെ അറിവുണ്ടായിരുന്നുെവന്നത് സംബന്ധിച്ച് വ്യക്തതയില്ല. മുഴുവൻ പ്രതികളെയും പിടികൂടുന്നതിനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും ഗൂഢാലോചന സംബന്ധിച്ച അന്വേഷണം തുടർന്ന് നടക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. അതേസമയം, പ്രതികൾ സഞ്ചരിച്ച വാഹനങ്ങളും ഉപയോഗിച്ച ആയുധങ്ങളും പൊലീസിന് ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. അവശേഷിക്കുന്ന പ്രതികളും ഒളിവിൽതന്നെയാണ്.വ്യക്തമായ വിവരമുണ്ടായിട്ടും അറസ്റ്റ് ൈവകുന്നതിന് പിന്നിൽ സി.പി.എമ്മിെൻറ പ്രതിരോധം മാത്രമല്ല, പൊലീസിൽനിന്ന് റെയ്ഡ് വിവരങ്ങൾ ചോരുന്നതാണെന്നും സൂചനകളുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.