സുജിത്തിന് ഡി.സി.സി പ്രസിഡന്റിന്റെ സ്വർണമാല സമ്മാനം
text_fieldsതൃശൂർ: ഏറെനാൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ പൊലീസ് മർദിക്കുന്ന സി.സി ടി.വി ദൃശ്യങ്ങൾ നേടിയെടുത്ത യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിന് സമ്മാനങ്ങളുമായി കോൺഗ്രസ് നേതാക്കൾ. സുജിത്തിന്റെ കസ്റ്റഡി മർദനം പാർട്ടി സംസ്ഥാന തലത്തിൽ വലിയ പ്രക്ഷോഭമായി ഉയർത്തിയതിന് പിന്നാലെയാണ് നേതാക്കളുടെ സമ്മാനപ്പെരുമഴ. കഴിഞ്ഞ ദിവസം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഒരു പവൻ സ്വർണമോതിരം സുജിത്തിന് സമ്മാനിച്ചിരുന്നു. അതിനു പിന്നാലെ ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റും വിവാഹ സമ്മാനവുമായി എത്തി. അണിഞ്ഞ സ്വർണമാലയാണ് നൽകിയത്.
കുന്നംകുളത്ത് കോൺഗ്രസ് സംഘടിപ്പിച്ച ജനകീയ സദസ്സിൽ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്, കെ.സി. വേണുഗോപാൽ സുജിത്തിന് സ്വർണമോതിരം നൽകിയ കാര്യം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജോസഫ് ടാജറ്റ് മാല ഊരി നൽകിയത്.
2023ലാണ് കുന്നംകുളത്തെ പൊലീസ് സ്റ്റേഷനിൽ സുജിത്തിന് മർദനമേറ്റത്. ദീർഘകാലം നിയമ പോരാട്ടം നടത്തുകയും സുജിത്തിനൊപ്പം നിൽക്കുകയും ചെയ്ത ബ്ലോക്ക് വൈസ് പ്രസിഡന്റ് വർഗീസിനെ ഡി.സി.സി എക്സിക്യൂട്ടിവ് അംഗമായും തെരഞ്ഞെടുത്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.