കോൺഗ്രസ് വിടുകയാണെന്ന് അഡ്വ. പി.എം. സുരേഷ്ബാബു
text_fieldsഅഡ്വ. പി.എം. സുരേഷ്ബാബു
കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറിയുമായ അഡ്വ. പി.എം. സുരേഷ്ബാബു കോൺഗ്രസ് വിടാൻ തീരുമാനിച്ചു. നിലവിൽ കെ.പി.സി.സി നിർവാഹകസമിതി അംഗമാണ്.
ഇടതുപക്ഷത്തോട് ചേർന്ന് പ്രവർത്തിക്കാനാണ് താൽപര്യമെന്ന് അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യം ഇല്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറിയെന്നും അടിസ്ഥാനതത്ത്വത്തിൽനിന്ന് സംഘടന വ്യതിചലിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നോ രണ്ടോ പേർ മാത്രം കാര്യങ്ങൾ തീരുമാനിക്കുന്ന അവസ്ഥയാണ്. ഇൗ സാഹചര്യത്തിൽ പാർട്ടിയിൽ തുടരാൻ താൽപര്യമില്ല. ഇനി ഏത് പാർട്ടിയിൽ പ്രവർത്തിക്കണമെന്ന് തീരുമാനിച്ചിട്ടില്ല.
നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷവുമായി സഹകരിച്ച് പ്രവർത്തിക്കാനാണ് താൽപര്യം. ഏത് പാർട്ടിയിൽ ചേരുമെന്ന് തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ കോർപറേഷെൻറ ചുമതലയായിരുന്നു തനിക്കും കെ.പി. കുഞ്ഞിക്കണ്ണനും. പാർട്ടിക്ക് അനഭിമതരായ ഞങ്ങൾ രണ്ടുപേരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കണ്ണൂർ കോർപറേഷനിൽ യു.ഡി.എഫ് ജയിച്ചു.
കോൺഗ്രസിന് അഭിമതരായവർ നേതൃത്വം നൽകിയ കോർപറേഷനുകൾ നഷ്ടമായെന്നും സുരേഷ്ബാബു പറഞ്ഞു.
അതിനിടെ, സുരേഷ്ബാബു കുറെ കാലമായി കോൺഗ്രസ് നിലപാടുകേളാട് വിയോജിക്കുന്നയാളാണെന്നും സ്ഥാനമാനങ്ങൾക്കോ സ്ഥാനാർഥിയാവാനോ അല്ല പാർട്ടി വിടുന്നത് എന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.