ഗൃഹനാഥന് ദുർമരണം സംഭവിക്കുമെന്ന് പറഞ്ഞ് പൂജയുടെ പേരിൽ തട്ടിപ്പ്, ഇരയായത് ഹൈദരാബാദിൽ സ്ഥിര താമസമാക്കിയ മലയാളി കുടുംബം; പ്രതി പിടിയിൽ
text_fieldsശൂരനാട് (കൊല്ലം): ഹൈദരാബാദിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിൽ നിന്ന് ഗൃഹനാഥന് ദുർമരണം സംഭവിക്കുമെന്ന് പറഞ്ഞ് ഒമ്പതര ലക്ഷത്തിലേറെ രൂപ കൈക്കലാക്കിയയാൾ പിടിയിൽ. പൂജക്കുള്ള ചെലവ് എന്ന പേരിൽ തട്ടിപ്പ് നടത്തിയ കൊല്ലം ഇളമ്പള്ളൂര്‍ എസ്.പി നിവാസില്‍ നിന്ന് പോരുവഴി അമ്പലത്തുംഭാഗം വള്ളിയത്ത് പുത്തൻവീട്ടിൽ താമസിക്കുന്ന പ്രസാദാണ് (54) ശൂരനാട് പൊലീസിന്‍റെ പിടിയിലായത്.
നാട്ടിലെ കുടുംബക്ഷേത്രത്തിലെ പൂജാരിയായിരുന്ന ഇയാൾ ഗൃഹനാഥന് ശത്രുദോഷമുള്ളതായും ഉടൻ പരിഹാരപൂജകൾ ചെയ്തില്ലെങ്കിൽ ദുർമരണം സംഭവിക്കുമെന്നും മറ്റ് കുടുംബാംഗങ്ങൾക്ക് വിപത്തുകളുണ്ടാകുമെന്നും ഗൃഹനാഥന്‍റെ മക്കളെ വിശ്വസിപ്പിച്ചാണ് തുക തട്ടിയത്. പണം ഓൺലൈനായാണ് കൈപ്പറ്റിയത്.
തുടർന്ന് പ്രതി പരാതിക്കാരുടെ കുടുംബക്ഷേത്രത്തിലെ ജോലി ഉപേക്ഷിച്ച് മുങ്ങി. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. സ്റ്റേഷൻ ഹൗസ് ഓഫിസർ ജോസഫ് ലിയോണിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ രാജേഷ്, ഉമേഷ്, സി.പി.ഒമാരായ അരുൺ ബാബു, അരുൺരാജ്, ബിജു എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.