രാജേഷിനെ കൊലപ്പെടുത്തിയത് ബി.ജെ.പി പ്രവര്‍ത്തകരെന്ന് തോക്ക് സ്വാമി
text_fieldsതിരുവനന്തപുരം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ മരണത്തിൽ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് സ്വാമി ഹിമവൽ ഭദ്രാനന്ദ എന്ന തോക്ക് സ്വാമി രംഗത്ത്. രാജേഷിനെ കൊലപ്പെടുത്തിയത് ബി.ജെ.പി പ്രവര്‍ത്തകര്‍ തന്നെയാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് തോക്ക് സ്വാമി. അഴിമതി മറക്കാൻ ബി.ജെ.പിയിലെ നരഭോജികൾ തന്നെ സ്വന്തം സഹോദരനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് തോക്ക് സ്വാമി ഫേസ്ബുക്കില്‍ കുറിച്ചു. ഇത്തരത്തിൽ അദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്തുമെന്ന് സംസ്ഥാനം കരുതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മിസ്റ്റർ കുമ്മനം നിങ്ങൾ ഈ പാപങ്ങൾ എവിടെ കൊണ്ടുപോയി മറയ്ക്കും എന്ന് തോക്ക് സ്വാമി ചോദിക്കുന്നു.
കേരളത്തിൽ നിന്നും അക്രമ രാഷ്ട്രീയം എന്നെന്നേക്കുമായി തുടച്ചു നീക്കണം. ഇനി ഒരു ജീവൻ പോലും രാഷ്ട്രീയത്തിന്റെ പേരിൽ അസ്തമിക്കാൻ അനുവദിക്കരുത്. വ്യക്തികളെ നിഷ്കരുണം കൊലപ്പെടുത്തുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് എങ്ങനെയാണ് മനുഷ്യരെ സംരക്ഷിക്കാനും, സേവിക്കാനും സാധിക്കുക ? രാഷ്ട്രീയ കഴുകന്മാരുടെ വളർച്ചക്കും, സുരക്ഷക്കും വേണ്ടിയുള്ള വളമാണോ സമൂഹത്തിന്റെ ചോര ? ബി.ജെ.പിയുടെ ഭീകര അഴിമതി മറക്കാൻ വേണ്ടി ഒരു സഹോദരനെ കൊലക്ക് നൽകിയ നരഭോജികൾ ഒരു കാര്യം ഓർക്കുക, ജനം നിങ്ങളുടെ കറുത്ത മനസ്സ് തിരിച്ചറിഞ്ഞു കഴിഞ്ഞതായും സ്വാമി ഫേസ്ബുക്കിലൂടെ ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.