സ്വപ്ന സുരേഷ് വിവാഹിതയായി
text_fieldsകൊച്ചി: നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വിവാഹിതയായി. കേസിലെ മറ്റൊരു പ്രതിയായ പി.എസ്. സരിത്താണ് വരൻ. കൊച്ചി നെട്ടൂർ വടക്കേ പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസമായിരുന്നു വിവാഹം.
സ്വപ്‌ന തന്നെയാണ് വിവാഹ വാർത്ത സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചത്. തന്റെ വിവാഹ ജീവിതത്തിനായി പ്രാർഥിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് സ്വപ്ന സുരേഷ് വിവാഹ ചിത്രങ്ങൾ പങ്കുവെച്ചത്. ‘ഒരുമിച്ച് ജീവിക്കാൻ മാത്രമല്ല ഞങ്ങൾ വിവാഹ ജീവിതം തിരഞ്ഞെടുത്തത്; ഞങ്ങളുടെ കുട്ടികൾക്ക് സത്യവും ബഹുമാനവും മൂല്യങ്ങളും പഠിക്കാനാകുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാനും, ഒരുമിച്ച് ഒരു ജീവിതം പടുത്തുയർത്താനും കൂടിയാണ്. മരണം വരെ ഞാൻ സുമംഗലി ആയിരിക്കാൻ പ്രാർഥിക്കണം’ - വിവാഹ വാർത്ത പങ്കുവെച്ച് സ്വപ്ന സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
തിരുവനന്തപുരം തൈക്കാട് സ്വദേശിയാണ് സ്വപ്ന. തിരുവല്ലം സ്വദേശിയാണ് സരിത്ത്. ഇരുവരും ഇപ്പോൾ കൊച്ചിയിലാണ് താമസം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

