യുവാവിെൻറ കൊലപാതകം: ഭാര്യയും കാമുകെൻറ സുഹൃത്തും റിമാൻഡിൽ
text_fieldsതാനൂർ: തെയ്യാല ഓമച്ചപ്പുഴ റോഡിലെ വാടക ക്വാർട്ടേഴ്സിൽ പൗറകത്ത് സവാദിനെ (40) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഭാര്യ സൗജത്തിനെയും (31) കാമുകൻ ബഷീറിെൻറ സുഹൃത്ത് ഓമച്ചപ്പുഴ സ്വദേശി സുഫിയാനെയും പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്തു. അറസ്റ്റിലായ ഇരുവരെയും തിരൂർ ജില്ല ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയ ശേഷമാണ് കോടതിയിലെത്തിച്ചത്.
പ്രതി ബഷീർ കാസര്‍കോട് നിന്ന് വാടകക്കെടുത്ത മാരുതി റിറ്റ്സ് KL60- D 6415 കാർ െപാലീസ് കസ്റ്റഡിയിലെടുത്തു. കൊല നടത്തിയ ശേഷം പ്രതിയെ സുഹൃത്തും മൂന്നാംപ്രതിയുമായ സുഫിയാന് മംഗളൂരുവിലെത്തിച്ചതും ഇതേ കാറിലാണ്. താനൂര്‍ സ്റ്റേഷനില്‍ എത്തിച്ച കാർ, ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗം പരിശോധിച്ചു. സീറ്റിെൻറ വശങ്ങളിൽനിന്ന് രക്തക്കറ കണ്ടെത്തി. കൊലപാതകം കഴിഞ്ഞ് പ്രതികൾ രക്ഷപ്പെടുന്നതിൻെറ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തായിട്ടുണ്ട്.
ശനിയാഴ്ച പ്രതികളെ കൊണ്ടുവരുന്നുെണ്ടന്ന വിവരമറിഞ്ഞതോടെ ആശുപത്രിപരിസരത്ത് ജനം തടിച്ചുകൂടി. സ്ത്രീകൾ സൗജത്തിന് നേരെ ശകാരവർഷം ചൊരിഞ്ഞു. ഏറെ പണിപ്പെട്ടാണ് പൊലീസ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. സുഫിയാനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.