കണ്ണീരുണങ്ങുന്നില്ല... ആ ക്ലാസ് മുറികളിൽ
text_fieldsകൊച്ചി: കണ്ണീരുണങ്ങാത്ത ആ ക്ലാസ്മുറികളിൽ, ഒരിക്കലും മടങ്ങിവരാത്ത കൂട്ടുകാർക്കാ യി അവരിപ്പോഴും കണ്ണീർപൊഴിക്കുന്നു. തങ്ങളോടൊപ്പം രസിച്ചും കളിച്ചും പിണങ്ങിയും െ ചലവിട്ട നാളുകൾ തേങ്ങലോടെയാണ് ഒപ്പം ഒരേ െബഞ്ചിലിരുന്ന് പഠിച്ചവർ ഓർക്കുന്നത്. ത ങ്ങളുടെ പ്രിയമിത്രങ്ങൾ ഒരിക്കലും മടങ്ങിവരില്ലെന്ന് ഈ കൂട്ടുകാർക്കും ഉൾക്കൊള് ളാനായിട്ടില്ല.
വിനോദയാത്രക്കിടെ നേപ്പാളില്‍വെച്ച് ദാരുണാന്ത്യം സംഭവിച്ച കുടുംബത്തിലെ മൂന്ന് കുട്ടികളുടെ വിയോഗത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്കൂള്‍. തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശിയായ പ്രവീണ്‍കുമാര്‍ നായര്‍-ശരണ്യ ദമ്പതികളുടെ മൂന്ന് മക്കളും ഇവിടത്തെ വിദ്യാര്‍ഥികളാണ്.
സ്കൂൾ ഓഡിേറ്റാറിയത്തിൽ ജമന്തിപ്പൂക്കൾ വിരിച്ച മേശക്കുമുകളിൽ തെളിച്ചുവെച്ച തിരിനാളത്തിനുതാഴെ ചില്ലിട്ട ചിത്രത്തിന് മുന്നിൽ അവരുടെ കൂട്ടുകാർ -ശ്രീഭദ്രയും ആര്‍ച്ചയും അഭിനവും. ശ്രീഭദ്ര മൂന്നാം ക്ലാസിലും ആര്‍ച്ച രണ്ടിലും അഭിനവ് എൽ.കെ.ജിയിലുമാണ് പഠിക്കുന്നത്. ആ നിശ്ശബ്ദതക്ക് മുന്നിൽ സഹപാഠികൾ പുഷ്പാർച്ചന നടത്തി കൈകൂപ്പിയപ്പോൾ ഒപ്പം കൂടിയവരുടെയും അധ്യാപകരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി.
സ്കൂളിൽ ചേർന്ന അനുശോചനയോഗം നൊമ്പരത്തിെൻറ നേർക്കാഴ്ചയായി. പ്രിൻസിപ്പൽ എ. ചെന്താമരാക്ഷൻ അനുശോചനസന്ദേശം വായിച്ചു.
കുട്ടികളുടെ മാതാവ് ശരണ്യ എറണാകുളം അമൃത മെഡിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ടില്‍ ഫാര്‍മസി പി.ജി വിദ്യാര്ഥിയായിരുന്നതിനാലാണ് കുടുംബം എളമക്കര താന്നിക്കല്‍ ജങ്ഷനിലെ അപ്പാര്‍ട്മെൻറിൽ താമസിച്ചിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.