വിവാദമൊഴിയാതെ വനിതാ മതിൽ; ടെക്കികളും പെങ്കടുക്കാൻ നിർദേശം
text_fieldsതിരുവനന്തപുരം: ആരെയും നിര്ബന്ധിപ്പിക്കില്ലെന്നും ഖജനാവിൽനിന്ന് പണം െചലവിടി ല്ലെന്നും ആവർത്തിക്കുേമ്പാഴും വനിതാ മതിലിനായി സർക്കാർ സംവിധാനങ്ങൾ ഉപയോഗപ്പെ ടുത്തുന്നുതോടൊപ്പം മന്ത്രിമാരും ഉദ്യോഗസ്ഥരും സജീവമായി രംഗത്ത്.
വനിതാ മതിലി ൽ പെങ്കടുക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥർ സർക്കുലറുകളിറക്കി വനിത ജീവനക്കാരുടെ മേല്‍ സമ്മര്‍ദം ചെലുത്തുകയാണെന്ന ആക്ഷേപം ശക്തമാണ്. പരിപാടിയുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് വാഹനങ്ങൾ വിട്ടു നൽകാനും അനുമതി നൽകി. ജനുവരി ഒന്നിന് സാങ്കേതിക സര്‍വകലാശാലകളുടെ എട്ട് പരീക്ഷകള്‍ മാറ്റി വെച്ചത് ഇതിനകം വിവാദമായിട്ടുണ്ട്. ടെക്നോപാര്‍ക്കിലെ വനിതജീവനക്കാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ തിരുവനന്തപുരം ജില്ല കലക്ടര്‍ ടെക്നോപാര്‍ക് സി.ഇ.ഒക്ക് കത്തുനല്‍കി.
വനിതാ ജീവനക്കാരെ മതിലിന് എത്തിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ടെക്നോപാര്‍ക് സി.ഇ.ഒക്ക് കലക്ടറുടെ കത്ത് കിട്ടുന്നത്. പങ്കെടുക്കുന്നവരുടെ പേര് വനിതാ മതിലിെൻറ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
വനിതജീവനക്കാരും മെഡിക്കല്‍ വിദ്യാര്‍ഥിനികളും മതിലില്‍ പങ്കെടുക്കണമെന്നും വാഹന സൗകര്യം ഒരുക്കുമെന്ന് അറിയിച്ചും തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഉത്തരവിറക്കി.
ആംബുലൻസുകൾ വനിതാ മതിലിനായി സജ്ജീകരിക്കണമെന്ന് ആശുപത്രി മേലധികാരികൾക്ക് ജില്ല മെഡിക്കൽ ഒാഫിസർമാരും നിർദേശം നൽകി. ഇതിനിടെ, മതിലില്‍ പങ്കെടുക്കണമെന്ന് നിര്ബന്ധിച്ചതിെൻറ പേരില്‍ തിരുവനന്തപുരം ജില്ലയില്‍ പലയിടത്തും കുടുംബശ്രീ പ്രവര്‍ത്തകരുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും യോഗങ്ങളിള്‍ പ്രതിഷേധം ഉണ്ടായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.