മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ സംഘത്തിന്റെ കാലാവധി ഒരുവർഷംകൂടി നീട്ടി
text_fieldsമുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സമൂഹമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യല്‍ മീഡിയ ടീമിന് ഒരുവര്‍ഷം ശമ്പള ഇനത്തില്‍ മാത്രം നല്‍കുന്നത് 79.73 ലക്ഷം രൂപ. ഇവരുടെ കാലാവധി ഒരു വര്‍ഷത്തേക്കുകൂടി നീട്ടി.
12 പേരാണ് മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ടീമിലുള്ളത്. ടീം ലീഡര്‍, കണ്ടന്റ് മാനേജര്‍, സീനിയര്‍ വെബ് അഡ്മിനിസ്ട്രേറ്റര്‍, സോഷ്യല്‍ മീഡിയ കോഓഡിനേറ്റര്‍, കണ്ടന്റ് സ്ട്രാറ്റജിസ്റ്റ്, ഡെലിവറി മാനേജര്‍, റിസര്‍ച്ച് ഫെലോ, കണ്ടന്റ് ഡെവലപ്പര്‍, കണ്ടന്റ് അഗ്രഗേറ്റര്‍, രണ്ട് ഡേറ്റ റിപ്പോസിറ്ററി മാനേജര്‍, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് എന്നിവരടങ്ങുന്നതാണ് സംഘം.
ടീം ലീഡറുടെ പ്രതിമാസ ശമ്പളം 75,000 രൂപ. കണ്ടന്റ് മാനേജർ -70,000, സീനിയര്‍ വെബ് അഡ്മിനിസ്ട്രേറ്റർ -65,000, സോഷ്യല്‍ മീഡിയ കോഓഡിനേറ്റര്‍ -65000, കണ്ടന്റ് സ്ട്രാറ്റജിസ്റ്റ് -65,000, ഡെലിവറി മാനേജർ -53,200, റിസര്‍ച്ച് ഫെലോ, കണ്ടന്റ് ഡെവലപ്പര്‍, കണ്ടന്റ് അഗ്രഗ്രേറ്റര് -53,000, ഡേറ്റ റിപ്പോസിറ്ററി മാനേജർ -45,000, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് -22,290 എന്നിങ്ങനെയാണ് ശമ്പളം. സംസ്ഥാനത്ത് ഇതുവരെയുള്ള മുഖ്യമന്ത്രിമാരില്‍ സോഷ്യല്‍ മീഡിയ ടീമുള്ള ഏകയാളാണ് പിണറായി വിജയന്.
മുന്‍ മുഖ്യമന്ത്രിമാര്‍ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് (പി.ആർ.ഡി) വകുപ്പിനെയാണ് കാര്യങ്ങൾ ഏല്പിച്ചിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.